fbpx

ആറ് മാസത്തോളം അദ്ദേഹം പുറത്ത് ഇറങ്ങാതെ ഇരുന്നു


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് മൊട്ട രാജു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം മൊട്ട രാജു ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. തമിഴിൽ ആണ് താരം കൂടുതൽ അഭിനയിച്ചത്. താരം തമിഴ് സ്വദേശി കൂടിയാണ്. എന്നാൽ ആദ്യ കാല ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ മൊട്ട രാജു എന്ന് ആയിരുന്നില്ല രാജു എന്നായിരുന്നു താരം അറിയപ്പെട്ടിരുന്നത്. അന്ന് രാജുവിന്റെ രൂപം ഇങ്ങനെ ഒന്നും ആയിരുന്നില്ല. താടിയും മുടിയും ഒക്കെ ഉള്ള രൂപമായിരുന്നു. എന്ന ഒരു ചിത്രത്തിൽ അഭിനയിച്ചയത്തിന് ശേഷമാണ് താരത്തിന്റെ ഈ രൂപത്തിന് മാറ്റം ഉണ്ടായത് എന്നും ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചതോടെയാണ് ഈ രൂപത്തിന് മാറ്റം വന്നത് എന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്.

ഒരു മലയാള സംവിധായകൻ ചതിച്ചതോടെയാണ് രാജുവിന്റെ രൂപത്തിന് മാറ്റം വന്നത് എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. ഒരു മലയാള ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോൾ സംഘട്ടന രംഗങ്ങൾ ഉണ്ടായിരുന്നു. ഈ സമയത്ത് സമീപത്ത് ഉണ്ടായിരുന്ന ഒരു കുളത്തിലേക്ക് ഇടി കൊണ്ട് വീഴണം. എന്നാൽ ഫാക്ടറിയിൽ നിന്നുള്ള വിശാംശങ്ങൾ ഒഴുകി വരുന്ന കുളം ആയിരുന്നു ഇത്. അത് കൊണ്ട് തന്നെ ഈ രംഗത്തിൽ അഭിനയിക്കാൻ പല നടന്മാരും മടിച്ചു. ഒടുവിൽ ആണ് രാജു വരുന്നത്. എന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ല എന്നും ധൈര്യമായി അഭിനയിച്ചോളു എന്നും ഈ സംവിധായകൻ രാജുവിന് ധൈര്യം നൽകി.

അങ്ങനെ രാജു ഈ രംഗത്തിൽ അഭിനയിച്ചു. എന്നാൽ ആദ്യ ഒരു രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ ശരിയായില്ല എന്ന് പറഞ്ഞു ഒന്ന് കൂടി സംവിധായകൻ അഭിനയിപ്പിച്ചു. ഇതോടെയാണ് രാജുവിന്റെ താടിയും മുടിയുമെല്ലാം കൊഴിഞ്ഞു പോയത്. കെമിക്കൽ റിയാക്ഷൻ മൂലമാണ് ഇത് സംഭവിച്ചത് എന്ന് ഡോക്ടർമാരും പറഞ്ഞു. അങ്ങനെ മാനസികമായി തകർന്ന മൊട്ട രാജു മാസങ്ങളോളം പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെ ഇരുന്നു. എന്നാൽ ശേഷം ആ രൂപം തന്നെ അദ്ദേഹത്തിന് ഗുണം ചെയ്തു എന്ന് വേണം പറയാൻ. ആ രൂപത്തിൽ ആണ് അദ്ദേഹം പല സിനിമകളിലും എത്തിയത് എന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്.


×