സെപ്തംബറിൽ ഒടിടിയില്‍ വന്‍ റീലീസുകള്‍: പ്രധാന ചിത്രങ്ങളും സീരിസുകളും അറിയാം

സെപ്തംബര്‍ മാസം ഇന്ത്യയിലെ ബിഗ് സ്ക്രീനില്‍ വന്‍ ഹിറ്റുകളാണ് വരാന്‍ പോകുന്നത് ഷാരൂഖിന്‍റെ അറ്റ്ലി ചിത്രം ജവാന്‍ ആദ്യ ആഴ്ച തന്നെ എത്തും. ഈ മാസം 20ന് ശേഷം പ്രഭാസിന്‍റെ പ്രശാന്ത് നീല്‍ ചിത്രം സലാര്‍ ഒന്നാം ഭാഗം എത്തും. ഇങ്ങനെ ബിഗ് സ്ക്രീനില്‍ ആഘോഷിക്കാന്‍ ഏറെയുള്ളപ്പോള്‍ തന്നെ ഒടിടിയിലും വന്‍ ചിത്രങ്ങളും സീരിസുകളും എത്തുന്ന മാസമാണ് സെപ്തംബര്‍.ഏറ്റവും മികച്ച ഇന്ത്യൻ വെബ് ഷോകളിലൊന്നായ സ്‌കാം 1992ന്‍റെ അടുത്ത ഭാഗം സ്കാം 2003: തെല്‍ഹി സ്റ്റോറി എത്തുന്നത് സെപ്തംബറിലാണ്. രാജ്യത്തെ ഏറ്റവും വലിയ സ്റ്റാമ്പ് പേപ്പർ അഴിമതിയുടെ ചുരുളഴിയുകയാണ് ഈ പരമ്പരയിലൂടെ.ഹൻസാൽ മേത്ത ഒരുക്കുന്ന ഷോ ഒരു ത്രില്ലറായിരിക്കും. സുജോയ് ഘോഷിന്റെ ജാനെ ജാൻ, കെ കെ മേനോന്റെ ബംബൈ മേരി ജാൻ എന്നിവയും സെപ്തംബറില്‍ എത്തും.രജനികാന്തിന്‍റെ ബ്ലോക്ബസ്റ്റര്‍ ജയിലര്‍‌ ഈ മാസം ഒടിടി സ്ക്രീനില്‍ എത്തും. മിക്കവാറും നെറ്റ്ഫ്ലിക്സ് സണ്‍ നെക്സ്റ്റ് എന്നിവയില്‍ ആയിരിക്കും ചിത്രം റിലീസ് ആകുക. മലയാളത്തില്‍ ഓണം റിലീസുകളായി എത്തിയ ചിത്രങ്ങള്‍ സെപ്തംബര്‍ അവസാനത്തോടെ മിക്കവാറും ഒടിടി റിലീസാകുവാന്‍ സാധ്യതയുണ്ടെന്നാണ് സൂചന ഇതില്‍ സ്ഥിരീകരണം ഇല്ല. എന്തായാലും പ്രധാന റിലീസുകള്‍ ഏതെല്ലാമെന്ന് നോക്കാം.അതിൽ ആദ്യത്തേത്. ദ സ്കാം തെല്‍ഗി സ്റ്റേറി ആണ് സോണി ലീവില ആണ് സ്ട്രീം ചെയ്യുന്നത് .സ്കാം വെബ് സീരിസിന്റെ രണ്ടാം സീസണാണ് ‘സ്കാം 2003: ദി തെൽഗി സ്റ്റോറി’. സ്കാം 1992: ദി ഹർഷദ് മേത്ത സ്റ്റോറി സംവിധാനം ചെയ്ത ഹൻസൽ മേത്ത തന്നെയാണ് തെൽഗി സ്റ്റോറിയും ഒരുക്കിയത്  .സെപ്റ്റംബർ രണ്ട് മുതൽ സോണി ലൈവിലൂടെ ‘2003: ദി തെൽഗി സ്റ്റോറി’ സ്ട്രീമിങ് ആരംഭിക്കും. ഗഗൻ ദേവ് റിയാർ ആണ് ടൈറ്റില്‍ ക്യാരക്ടറായ അബ്ദുൾ കരീം തെൽഗിയെ അവതരിപ്പിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്ക പിന്നിലെ കള്ളപ്പണക്കാരൻ ആയിരുന്നു അബ്ദുൾ കരീം തെൽഗി.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ പുറത്തു വിടുന്ന ദ ഫ്രീലാന്‍സര്‍ പ്രേക്ഷകർ കാത്തിരുന്ന മറ്റൊരു സീരീസ്. പ്രമുഖ സംവിധായകന്‍ നീരജ് പാണ്ഡേ ഒരുക്കുന്ന ത്രില്ലര്‍ ഇമോഷണല്‍ സീരിസാണ് ഫ്രീലാന്‍സര്‍. സിറിയയില്‍ ഐഎസിന് കയ്യില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയെ രക്ഷിക്കുന്നതാണ് പ്രമേയം. സെപ്തംബര്‍ 1 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.പ്രിയങ്ക ചോപ്ര മുഖ്യ വേഷത്തിലെത്തുന്ന ഹോളിവുഡ് ചിത്ര ലവ് എഗൈൻ ആണ് ഓടിട്ടിയിൽ എത്തുന്ന മറ്റൊരു പ്രധാന ചിത്രം . പ്രിയങ്കയോടൊപ്പം ഭര്‍ത്താവ് നിക് ജോനാസും അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഔട്ട്‌ലാന്റര്‍ എന്ന ഹിറ്റ് സീരിസിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് താരം സാം ഹ്യൂഗനാണ് ചിത്രത്തിലെ നായകന്‍.സീ 5ല്‍ ഒടിടി റിലീസായി എത്തുന്ന നവാസുദ്ദീൻ സിദ്ദിഖി  ചിത്രം ഹഡിയാണ് മറ്റൊന്ന് . സെപ്തംബര്‍ 5നാണ് ചിത്രം എത്തുന്നത്.

Revathy

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago