പ്രേക്ഷകന് ചിന്തിക്കാൻ ബിരിയാണി വിളമ്പി തന്ന ‘ശ്രീധന്യ കാറ്ററിംഗ് സർവീസ്’!!

ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിച്ച ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി ഒരുക്കിയ ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രേക്ഷകന് ചിന്തിക്കാന്‍ ബിരിയാണി വിളമ്പി തന്ന ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് എന്നാണ് സിനിമ കണ്ട അനുഭവം പങ്കുവെച്ച് അനീഷ് നിര്‍മലന്‍ കുറിക്കുന്നത്.

ജിയോ ബേബിയുടെ കാതലിന് വേണ്ടി കാത്തിരിക്കുന്നു എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..
പ്രേക്ഷകന് ചിന്തിക്കാന്‍ ബിരിയാണി വിളമ്പി തന്ന ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്. ശ്രീധന്യ കാറ്ററിംഗ് സര്‍വീസ് കണ്ട് തുടങ്ങിയപ്പോള്‍ അത് സ്പൂഫ് ആണോ എന്നാണ് തോന്നിയത്. പക്ഷേ, പിന്നെ പതുക്കെ പതുക്കെ അത് ഒന്ന് കാണിച്ച് തന്ന്, മറ്റൊന്ന് പറയാന്‍ നോക്കി തന്ന പരീക്ഷണമായി തോന്നി. ചുമ്മാ നിലനില്‍ക്കാന്‍ ശ്രമിക്കുന്ന മഹോന്നതന്മാരെ കോലം കത്തിക്കാനുള്ള സിനിമ. ഇത് ഒരു മനോഹരമായ സറ്റയര്‍ ആണ്. സ്‌ക്രീന്‍ സ്പെയ്സിന്റെ ഭൂരിഭാഗവും പുരുഷന്മാരാണ് ഏറ്റെടുക്കുന്നത്. എന്നിരുന്നാലും, ഇത് പുരുഷന്മാരെയും അവരുടെ ബന്ധത്തെയും അല്ലെങ്കില്‍ അവരുടെ കലഹങ്ങളെയും കുറിച്ചുള്ള ഒരു സിനിമയല്ല. പക്ഷേ, നിങ്ങള്‍ കൂടുതലും സ്‌ക്രീനില്‍ കാണുന്നത് അതാണ്. എന്നാല്‍ പറയാന്‍ ശ്രമിക്കുന്നത് മറ്റൊരു കഥയാണ്. കുടുംബശ്രീ ഗ്രൂപ്പിലെ കൂട്ടുകാരികളോടൊപ്പം ഒരു യാത്ര പോകാന്‍ ഭര്‍ത്താവിനോട് അനുവാദം ചോദിക്കേണ്ടി വരുന്ന സ്ത്രീയുടെ നിരാശയാണ് അതിനടിയിലുള്ളത്. അതിന്റെ കൂടെ തന്നെ മോട്ടോര്‍ സൈക്കിളില്‍ ഒരു ഏകാന്ത യാത്ര ആരംഭിക്കുന്ന പെണ്‍കുട്ടിയെ കൂടി ജിയോ നമ്മുക്ക് കാണിച്ച് തരുന്നുണ്ട്.

നര്‍മ്മമുള്ള പല വരികളും ജിയോ വളരെ സ്വഭാവികമായി വരച്ചിടുന്നുണ്ട്. ഓരോ മദ്യപാന പാര്‍ട്ടിയിലും ഉണ്ടാകുന്ന സ്വാഭാവികമായ ചേരുവകള്‍ ജിയോ ഇവിടെ വരച്ചിട്ടിട്ടുണ്ട്.വളരെ പരിചിതമായ ബിരിയാണി പോരാട്ടത്തെ ചുറ്റിപ്പറ്റിയുള്ള ചില വിള്ളലുകള്‍ വലയുന്നു. കോഴിക്കോട് നിന്നുള്ള ഒരാള്‍ക്ക് തന്റെ നാട്ടില്‍ നിന്നുള്ള ബിരിയാണി മാത്രമേ വിലയുള്ളൂവെന്ന് സ്ഥാപിക്കേണ്ടതുണ്ട്. അതേ സമയം കോട്ടയംക്കാരനായ പ്രശാന്തിന്റെ കഥാപാത്രത്തിന് അത് സഹിക്കാന്‍ pപറ്റുന്നില്ല. അയാള്‍ക്ക് അയാളുടെ ബിരിയാണി രീതികള്‍ക്കപ്പുറം കാണാന്‍ കഴിയുന്നില്ല. മറ്റ് പുരുഷന്മാര്‍: ഒരു വിവര സാങ്കേതിക വിദഗ്ദ്ധനായ മദ്യപിക്കാത്തവനായ മൂര്‍ റിന്റെ കഥാപാത്രം, സുഹൃത്തുക്കളായി കളിക്കുന്ന മറ്റ് പുതുമുഖങ്ങള്‍, ഒരു പഴയ അദ്ധ്യാപകന്‍, നഷ്ടപ്പെട്ട പ്രണയം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന ഓട്ടോക്കാരന്‍. അവനെ ചുംബിച്ച് തിരിച്ച് വീട്ടില്‍ പോയി ഭര്‍ത്താവിന്റെ അടുത്ത് കുഞ്ഞിനെ കിടത്തി ഉറങ്ങാന്‍ പോകുന്ന ഭാര്യ മാത്രമല്ല, ആ ഓട്ടോക്കാരന്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന വീടും ഒരു ബിംബമാണ്. സമൂഹത്തിന് നേരെ ജിയോ തൊടുത്ത് വിടുന്ന ഒരു ചോദ്യം.
ഇവിടെ പലര്‍ക്കും അങ്ങോട്ടും, ഇങ്ങോട്ടുമുള്ള ഒരുപാട് ഇഷ്ടക്കേടുകളുണ്ട്. അവരുടേതായ അഭിപ്രായങ്ങളുണ്ട്. അതിനിടയില്‍ രാത്രിയില്‍ വണ്ടി നിന്ന് പോകുമ്പോള്‍, ആ പെണ്‍കുട്ടിയെ സഹായിക്കാന്‍ വളാഞ്ചേരിയിലെ തട്ട്ക്കടക്കാരന്‍ അയക്കുന്ന ആ പെണ്‍കുട്ടിയുമുണ്ട്. മൊത്തത്തില്‍ സമൂഹത്തിന്റെ ഒരു representation കൊണ്ട് വരാന്‍ ഈ സിനിമയില്‍ ജിയോക്ക് കഴിഞ്ഞിട്ടുണ്ട്. അയാള്‍ പറയാന്‍ ആഗ്രഹിച്ചതും അത് തന്നെ ആയിരിക്കും. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ (ഫ്രീഡം ഫയ്റ്റ് എന്നത് ആന്തോളജി ആണ്. അതും ഒരു ഗംഭീര പരീക്ഷണമായിരുന്നു) കഴിഞ്ഞുള്ള തന്റെ അടുത്ത സിനിമയില്‍ ഒരു സന്ദേശം നല്‍കുന്നതിന് പകരം, പ്രേക്ഷകന് ചിന്തിക്കാനുള്ള ഒരു അവസരം ജിയോ നല്‍കുന്നുണ്ട്. പ്രശാന്തിന്റെ കഥാപാത്രം ഭാര്യയോട് പറയുന്ന ഡയലോഗ് തൊട്ട്, അമ്മയും മകളും സൈക്കിളില്‍ പോകുന്ന സീനില്‍ വരെ ജിയോ അയാള്‍ക്ക് പറയാനുള്ളത് പറയുന്നുണ്ട്.

അഭിനയിച്ച എല്ലാവരും വളരെ സ്വഭാവികമായി ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സിനിമ എന്ന രീതിയില്‍ ഇതിന്റെ റേറ്റിംഗ് എങ്ങനെ പറയാം എന്നെനിക്കറിയില്ല. പക്ഷേ, ജിയോക്ക് പറയാനുള്ള കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ അയാള്‍ സംവദിക്കാന്‍ ശ്രമിച്ച ഒരു ഗംഭീര പരീക്ഷണം എന്ന് ഈ സിനിമയെ കുറിച്ച് പറയാം. ഇനി കാതലിന് വേണ്ടി കാത്തിരിക്കുന്നു. ഇത് വരെ പോയിട്ടില്ലാത്ത വഴികള്‍ നിങ്ങള്‍ അവിടെ തേടും എന്ന് പ്രതീക്ഷിച്ച് നിര്‍ത്തുന്നു

Sreekumar

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago