ഞാൻ ഇതിപ്പോൾ ആസ്വദിച്ച് തുടങ്ങിയതേ ഉള്ളു, അത്തരം വാർത്തകൾക്ക് പുറകെ പോകാൻ സമയം ഇല്ല!

കഴിഞ്ഞ ദിവസം ആണ് ടെലിവിഷൻ താരം മൃദുലയുടെയും യുവ കൃഷ്ണയുടെയും തമ്മിൽ വിവാഹം നടന്നത്. അടുത്ത ബന്ധുക്കളെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് വളരെ ആഘോഷ പൂർവം ആണ് ചടങ്ങുകൾ എല്ലാം നടന്നത്. ഇവരുടെ വിവാഹത്തിന്റെ ചടങ്ങുകളുടെ എല്ലാം വിഡിയോയും ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ ഏറെ ചർച്ചയായ ഒരു വിഷയം ആയിരുന്നു വിവാഹത്തിന് നടി രേഖ രതീഷ് എത്തിയില്ല എന്നുള്ളത്. കാരണം രേഖയാണ് മൃദുലയെയും യുവയെയും ഒന്നിപ്പിച്ചത്. ഇരുവർക്കും വിവാഹം ആലോചിക്കുന്ന കാര്യം അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് പരസ്പ്പരം വിവാഹം കഴിച്ചാൽ പോരെ എന്ന് രേഖയാണ് ഇരുവരോടും ചോദിച്ചത്. അങ്ങനെയാണ് വീട്ടുകാർ വഴി യുവ മൃദുലയുടെ വീട്ടിൽ ആലോചനയുമായി വന്നത്. എന്നാൽ വിവാഹതിനു രേഖ സജീവ സാനിദ്യം ആയിരിക്കും എന്നാണു ആരാകർ കരുതിയത്. എന്നാൽ രേഖയെ ചടങ്ങിൽ എവിടെയും കണ്ടില്ല എന്ന് മാത്രം അല്ല, ഇവർക്ക് ആശംസകൾ അറിയിച്ച് കൊണ്ടുള്ള ഒരു സന്ദേശം പോലും രേഖ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല.

mridula and yuva marriage date

ഈ വാർത്തകളോട് കഴിഞ്ഞ ദിവസം രേഖ പ്രതികരിച്ചിരുന്നു. അവർ എന്നെ ചടങ്ങിന് വിളിച്ചിട്ടില്ല എന്നാണു രേഖ പറഞ്ഞത്. ഒരു പക്ഷെ ഇത്തരം ചടങ്ങുകളിൽ ഞാൻ പങ്കെടുക്കാത്ത വ്യക്തിയാണെന്ന് അറിഞ്ഞു കൊണ്ടാകാം അവർ എന്നെ വിളിക്കാതിരുന്നത് എന്നും എങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളും അവർക്ക് ഉണ്ടാകുമെന്നുമാണ് രേഖ പറഞ്ഞത്. ഇതിനു പിന്നാലെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് മൃദുലയ്ക്കും യുവഐക്കും എതിരെ ഉണ്ടായത്. എന്നാൽ ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ മൃദുല ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച ഒരു സന്ദേശം ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

‘ഞങ്ങളുടെ വിവാഹവുമായി ഇപ്പോൾ പ്രചരിക്കുന്നതൊക്കെയും കെട്ടിച്ചമച്ച കഥകളാണ്. ഞങ്ങൾക്ക് ഗോസിപ്പുകൾക്ക് പുറകെ പോകാൻ താത്പര്യം ഇല്ല. വിവാഹജീവിതം ആസ്വദിക്കുന്നതിന്റെ തിരക്കിൽ ആണ് ഞങ്ങൾ ഇപ്പോൾ. വെറുക്കുന്നവർ വെറുക്കട്ടെ, പക്ഷെ ഞങ്ങൾ സമാധാനത്തോടെ ജീവിക്കും’ എന്നുമാണ് മൃദുല ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. സ്റ്റോറിയിൽ യുവയെയും ടാഗ് ചെയ്തിട്ടുണ്ട്. രേഖയുടെ വിഷയത്തിൽ ആണോ മൃദുലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല.

 

 

 

 

 

 

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago