Home Film News അതോടെ ഒന്നരവർഷത്തോളം ത്രെഡ് ചെയ്യാത്തെയും നെയിൽപോളിഷ് ഉപയോഗിക്കാതെയും ഇരുന്നിട്ടുണ്ട് ; മനസ്സ് തുറന്ന് മൃദുല വിജയ്...

അതോടെ ഒന്നരവർഷത്തോളം ത്രെഡ് ചെയ്യാത്തെയും നെയിൽപോളിഷ് ഉപയോഗിക്കാതെയും ഇരുന്നിട്ടുണ്ട് ; മനസ്സ് തുറന്ന് മൃദുല വിജയ് !

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കല്യാണ സൗഗന്ധികം എന്ന പാരമ്പരയിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് വന്നതെങ്കിലും തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമാകുവാൻ മൃദുലയ്ക്ക് സാധിച്ചു. ഭാര്യയിലെ രോഹിണി എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിയ്പ്പട്ടതോടെ പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി താരം. അതുകൊണ്ട് തന്നെ താരത്തിന്റെ സീരിയൽ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും എല്ലാം അറിയുവാൻ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു സന്തോഷവാർത്തയാണ് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിയ്ക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണത്തിനു ഒരുങ്ങുന്ന തുമ്പപ്പൂവ് എന്ന പരമ്പരയിൽ വിനായകൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ. ആ കഥാപാത്രത്തെ കുറിച്ചാണ് താരം ഇപ്പോൾ മനസ്സ് തുറക്കുന്നത്. “ശരിക്കും ബോൾഡായ ഒരു കഥാപാത്രമാണ് വീണ. അണിഞ്ഞൊരുങ്ങി നടക്കാൻ അവൾക്കൊട്ടും താൽപര്യമില്ല. അതായിരുന്നു നമ്മുടെ മുന്നിലെ ചലഞ്ചും. തീരെ ഒരുങ്ങാനും പാടില്ല എന്നാൽ ഭംഗിയായിരിക്കുകയും വേണം. മുൻപ് ‘കൃഷ്ണതുളസി’ ലെ മുത്തുമണിയായപ്പോൾ, അതൊരു നാടൻപെൺകുട്ടി ആയിരുന്നത് കാരണം വലിയ ഒരുക്കങ്ങൾ ഒന്നും ഇല്ലായിരുന്നു. ഒന്നര വർഷത്തോളം ആ കഥാപാത്രത്തിനു വേണ്ടി ത്രെഡ് ചെയ്യാത്തെയും നെയിൽപോളിഷ് ഉപയോഗിക്കാതെയും ഇരുന്നിട്ടുണ്ട്. വീണയ്ക്ക് വേണ്ടിയും അത്തരം ഒരുക്കങ്ങൾ ഉണ്ട്. അതൊക്കെയും വിശദമായി പറയാം.” എന്നായിരുന്നു താരം പറഞ്ഞിരിയ്ക്കുന്നത്. തന്റെ പരിമിതികള്‍ മറികടക്കാന്‍ ജീവിതത്തോട് പൊരുതുന്ന പ്രകാശന്റേയും നിഷ്കളങ്കമായ പ്രണയകഥയാണ് തുമ്പപ്പൂ. അഭിനേത്രി സംഗീത മോഹൻ ആണ് പരമ്പരയ്ക്ക് തിരക്കഥ ഒരുക്കുന്നത്. 

Exit mobile version