ആ ബെഡിലെ റോസാപ്പൂക്കൾ ആദ്യം അങ്ങനെ തന്നെ ഉണ്ടായിരുന്നു, ശേഷം സംഭവിച്ചത്

ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹമാണ് ഇവരുടേത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവയുടെയും മൃദുലയുടെയും എന്‍ഗേജ്‌മെന്‌റ് നടന്നത്. എന്‍ഗേജ്‌മെന്‌റിന് പിന്നാലെ ആറ് മാസത്തിന് ശേഷമാകും വിവാഹമെന്ന് മൃദുലയും യുവയും അറിയിച്ചു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാരേജാണെന്നും ഇരുവരും പറഞ്ഞു. കുറച്ചുനാളായി വിവാഹത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകളിലായിരുന്നു യുവയും മൃദുലയും. സിമ്പിള്‍ മേക്കപ്പിലും കുറച്ച് മാത്രം ആഭരണങ്ങളും അണിഞ്ഞാണ് മൃദുല വിവാഹത്തിന് എത്തിയത്. കസ്റ്റമൈസ്ഡ് വെഡ്ഡിങ് ബ്ലൗസിലും സെറ്റ് സാരിയിലും അതീവ സുന്ദരിയായാണ് മൃദുല എത്തിയത്.

വിവാഹത്തിന് മുൻപും ശേഷവും ഇരുവരും സ്റ്റാർ മാജിക്കിൽ എത്തിയിരുന്നു, ഇപ്പോൾ സ്റ്റാർ മാജിക്കിൽ എത്തിയ മൃദുല തങ്ങളുടെ മൂന്നാർ ട്രിപ്പിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്,ആ പൂക്കള്‍ കൊണ്ട് അലങ്കരിച്ച അരയന്നങ്ങളെല്ലാം അതുപോലെ തന്നെ ഉണ്ടായിരുന്നോ എന്ന് തമാശയ്ക്ക് ചോദിച്ചപ്പോഴാണ് മൃദുല എല്ലാം പറയുന്നത്. സത്യം ഞാന്‍ പറയട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് മൃദുല പറഞ്ഞ് തുടങ്ങുന്നത്. അത് കേട്ടപ്പോള്‍തന്നെ യുവ ഞെട്ടുന്നതും നാണിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ആദ്യമൊക്കെ ആ അരയന്നം അവിടെ ഉണ്ടായിരുന്നു. പക്ഷേ ക്യാംഫയര്‍ പോയിട്ട് വന്നതിനു ശേഷം ആ അരയന്നത്തിനു മുകളില്‍ കിടന്നുറങ്ങിയത് യുവ ചേട്ടനാണെന്നും മൃദുല പറഞ്ഞു. എന്നാല്‍ മൃദുല പറയുന്ന ഈ കാര്യങ്ങളൊക്കെ തന്നെ സഹതാരങ്ങള്‍ മറ്റൊരു അര്‍ത്ഥത്തിലെടുത്താണ് കളിയാക്കുന്നത്.

മഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു യുവ കൃഷ്ണയുടേയും മൃദുല വിജയുടേയും വിവാഹ വാര്‍ത്ത പുറത്തുവന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന് കൃഷ്ണതുളസി നായിക ജീവിതസഖിയാവുന്നുവെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചത് ഇവര്‍ പ്രണയത്തിലായിരുന്നോയെന്നായിരുന്നു. ഇതിനുള്ള ഉത്തരവുമായി മൃദുലയും യുവയും എത്തിയിരുന്നു. ശരിക്കും ഞങ്ങള്‍ തമ്മില്‍ ഒരുവര്‍ഷത്തെ പരിചയം മാത്രമേയുള്ളൂ. പക്ഷേ ഈ പ്രൊപ്പോസല്‍ വന്നതിന് ശേഷം വളരെ പെട്ടെന്ന് ഞങ്ങള്‍ കൂട്ടായി. ‘ഒരേ വേവ്‌ലെങ്ത് ആയോണ്ടായിരിക്കാം പെട്ടെന്ന് കൂട്ടായതെന്ന് തോന്നുന്നുവെന്നും മൃദുല പറയുന്നു. ഭയങ്കര ടാലന്റഡായിട്ടുള്ള ആര്‍ടിസ്റ്റാണ് ആള്‍.

പല മേഖലയിലും ഒരുപാട് കഴിവുകളുണ്ട്. ലവിങ്ങും കെയറിങ്ങുമാണ്. എല്ലാത്തിനും നന്നായി സപ്പോര്‍ട്ട് ചെയ്യുന്നയാളാണ്.എനിക്ക് വളരെ നിര്‍ബന്ധമുള്ള കാര്യമെന്താണെന്ന് വെച്ചാല്‍ എല്ലാ കാര്യങ്ങളും ഇമോഷണലി എടുക്കുന്ന സ്വഭാവമുണ്ടെങ്കിലും പ്രാക്ടിക്കലിയാണ് അതെല്ലാം സോള്‍വ് ചെയ്യുക. എനിക്ക് കിട്ടിയിരിക്കുന്നയാളും അതേ പോലെ തന്നെയാണ് കാര്യങ്ങളെല്ലാം സോള്‍വ് ചെയ്യുന്നത്. എല്ലാം പ്രാക്ടിക്കലി ഹാന്‍ഡ് ചെയ്യുന്നയാളാണ്, സോ ഹാപ്പിയെന്നായിരുന്നു മൃദുല പറഞ്ഞത്. ഇരുവരുടെയും നിശ്ചയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു

 

 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago