ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. പരമ്പരയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയില്‍ നടന് അരുണ്‍ രാഘവാണ് മൃദുല അവതരിപ്പിച്ച രോഹിണിയുടെ ഭര്‍ത്താവായി എത്തിയത്. സീരിയലില്‍ ഇരുവരും തമ്മിലുളള കെമിസ്ട്രി ഏറെ ശ്രദ്ധേയമായിരുന്നു. ചുരുങ്ങിയ നാളുകള്‍കൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്. ഭാര്യ സീരിയലിന് പിന്നാലെ സീ കേരളത്തിലെ പൂക്കാലം വരവായി എന്ന പരമ്പരയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൂക്കാലം വരവായില്‍ അഭിമന്യു, സംയുക്ത എന്നീ കഥാപാത്രങ്ങളായിട്ടാണ് അരുണും മൃദുലയും എത്തുന്നത്. ഈ സീരിയലിലും ഭാര്യ ഭര്ത്താക്കന്മാരായിട്ടാണ് ഇരുവരും എത്തിയത്, പരമ്പര തുടങ്ങിയതിനു പിന്നാലെയാണ് താരം വിവാഹിതയാകുന്നത്, സീരിയൽ താരം യുവകൃഷ്ണയെ ആണ് മൃദുല വിവാഹം കഴിച്ചത്. മൃദുല വിജയ് അഭിനയിച്ച് കൊണ്ടിരുന്ന പൂകാലം വരവായി പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇപ്പോൾ തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് പറയുകയാണ് താരം.
പുതിയൊരു സീരിയലിന്റെ ഭാഗമാകാൻ പോകുന്ന സന്തോഷമാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്. മഴവിൽ മനോഹരമയിൽ ഉടൻ സംപ്രേഷണം ആരംഭിക്കാൻ പോകുന്ന തുമ്പപ്പൂ എന്ന സീരിയലിൽ ഒരു സുപ്രധാന കഥാപാത്രത്തെ മൃദുലയും അവതരിപ്പിക്കാൻ പോവുകയാണ്. കഥാപാത്രത്തിന്റെ പേര് വീണയെന്നാണ്. വീണയായി രൂപമാറ്റം വരുത്തുന്നതിന്റെ ചിത്രങ്ങളും മൃദുല പങ്കുവെച്ചിരുന്നു. ഒരു നാടൻ പെൺക്കുട്ടിയാണ് വീണ എന്ന കഥാപാത്രമെന്നാണ് മൃദുലയുടെ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും മനസിലാകുന്നത്
2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവ്വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം. യുവയുടേയും മൃദുലയുടേയും ഒരു കോമൺ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ മുൻപ് സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…