കഴിഞ്ഞ ആഴ്ച്ചയാണ് ക്രിക്കറ്റ് താരം എംഎസ് ധോണി തമിഴിൽ സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെക്കുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ചത്. ധോണിയുടെ ഭാര്യ സാക്ഷി സിംഗിന്റെ നേതൃത്വത്തിലുള്ള ധോണി എന്റർടൈൻമെന്റ് രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. സിനിയുടെ കൂടിതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
ധോണി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന പുതിയ ചിത്ത്രിന് ഇതുവരെ പേരിട്ടിട്ടില്ല. എന്നാൽ ചിത്രത്തിൽ ഹരീഷ് കല്യാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് കോളിവുഡിൽ നിന്ന് പുറത്ത് വരുന്ന വാർത്ത. ഇപ്പോഴിതാ ചിത്രത്തിലെ നായിക ആരെണെന്നുള്ള വാർത്തകളും വരുന്നുണ്ട്. പ്രിയങ്ക മോഹനാണ് ഹരീഷ് കല്യാണിന്റെ നായികയായി എത്തുന്നത്.
സംവിധായകൻ രമേഷ് തമിഴ്മണിയുമായി ഗ്രാഫിക് നോവലായ അഥർവയ്ക്കായി മുമ്പ് ധോണി എന്റർടൈൻമെന്റ് സഹകരിച്ചിട്ടുണ്ട്. ഒരു ഫാമിലി എന്റർടെയ്നറായിരിക്കും ധോണി എന്റർടൈൻമെന്റിന്റെ ആദ്യ തമിഴ് സിനിമ. കൂടാതെ സസ്പെൻസ് ത്രില്ലർ , സയൻസ് ഫിക്ഷൻ,ക്രൈം ഡ്രാമ, കോമഡി എന്നിവയും നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ധോണി എന്റർടൈൻമെന്റ്. ചിത്രത്തിൽ നായകൻ ആവുന്ന ഹരീഷ് കല്യാൺ ക്രിക്കറ്റിന്റെ കടുത്ത ആരാധകനാണ്.സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…