മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ സാക്ഷാല്‍ ധോണിയുമെത്തി

ജീവിതത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ നേരിട്ട അനുഭവങ്ങളെ സിനിമയാക്കിയപ്പോള്‍ അത് വന്‍ ഹിറ്റ്. 207 കോടിയിലധികം കളക്ടുചെയ്ത് കേരളത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളില്‍ ഒന്നായി പ്രദര്‍ശനം തുടരുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്.’ മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത സ്വീകരണമാണ് കേരളത്തിന് പുറത്തും ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് 31 ദിവസം കഴിഞ്ഞിട്ടും കളക്ഷനില്‍ കാര്യമായ ഇടിവില്ലാതെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. 2.15 കോടി രൂപയാണ് ശനിയാഴ്ച മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്.

ഇപ്പോഴിതാ സാക്ഷാല്‍ ക്യാപ്റ്റന്‍ കൂളും ചിത്രം കണ്ടിരിക്കുകയാണ്. ചെന്നൈയിലെ സത്യം സിനിമാസിലാണ് ധോണിയും സിഎസ്‌കെ ടീമംഗങ്ങളും മഞ്ഞുമ്മല്‍ ബോയ്സ് കാണാനെത്തിയത്. ദീപക് ചാഹര്‍ അടക്കമുള്ള ടീമംഗങ്ങള്‍ക്കൊപ്പം സത്യം സിനിമാസില്‍ നിന്ന് പുറത്തുവരുന്ന ധോണിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിന്റെ നാല് ഷോകളാണ് സത്യം സിനിമാസില്‍ ഉള്ളത്. തിയറ്ററില്‍ ധോണിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. സിനിമ കഴിഞ്ഞും താരത്തെ കാണാനും ചിത്രമെടുക്കാനുമായി ആരാധകര്‍ തീയറ്ററില്‍ തടിച്ചു കൂടിയിരുന്നു.

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ആറ് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുട്ടുകുത്തിച്ചത്.

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

25 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago