പിന്നീട് അത് വെച്ച് ഞാൻ പണമുണ്ടാക്കുകയും ചെയ്തു, മുകേഷ്

എന്തൊരു കാര്യവും വളരെ മനോഹരമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള താരമാണ് നടൻ മുകേഷ്. ഒരുപാട് കാര്യങ്ങൾ ആണ് ഇത്തരത്തിൽ മുകേഷ് പറയാറുള്ളത്. ഇത് പോലെ മുകേഷ് പറയുന്ന പല കഥകളും ആരാധകരുടെ ഇടയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇത് വരെയുള്ള തന്റെ ജീവിതത്തിലെ അനുഭവങ്ങൾ നർമ്മം ചാലിച്ച് പറയുന്നതിൽ മുകേഷിന് പ്രത്യേകം കഴിവാണുള്ളത്. അത്തരത്തിൽ താൻ പഠിക്കുന്ന കാലത്തെ ചില ഓർമ്മകൾ വർഷങ്ങൾക്ക് ഇപ്പുറം പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. തന്റെ കോളേജ് കാലത്തെ കുറിച്ചാണ് മുകേഷ് പറയുന്നത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, പഠിക്കുന്ന കാലത്ത് എന്റെ കോളേജിൽ സുന്ദരിയായ ഒരു ടീച്ചർ ഉണ്ടായിരുന്നു.

ഞങ്ങൾ പലപ്പോഴും ടീച്ചറിനെ ഓരോന്ന് പറഞ്ഞു കളിയാക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. അന്ന് അതൊക്കെ ടീച്ചറും തമാശ ആയെ എടുത്തിട്ടുള്ളു. ടീച്ചറിന് ഒരു വട്ടപ്പേര് ഉണ്ടായിരുന്നു. അത് ആ കോളേജിൽ ഉള്ള എല്ലാ വിദ്ധ്യാർത്ഥികൾക്കും അറിയുകയും ചെയ്യാം. അങ്ങനെ കുറെ നാളുകൾ പോയപ്പോൾ  ഞങ്ങൾ കുറച്ച് പേര് കോളേജിലെ ഒരു പരുപാടിക്കിടയിൽ ടീച്ചറിന്റെ ഈ വട്ടപ്പേര് വെച്ച് ടീച്ചറിനെ കുറിച്ച് പാട്ടു പാടി. അത് ടീച്ചർക്ക് വലിയ അപമാനം ആയി പോയി. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ ഇത്തരത്തിൽ ഒരു പാട്ട് പാടിയത് ആകെ പ്രശ്നമായി.

ഈ കാര്യം പ്രിൻസിപ്പലും ഏറ്റെടുത്ത്. എന്റെ അച്ഛനെ ഉൾപ്പെടെ ഉള്ള രക്ഷകർത്താക്കളെ കോളേജിൽ വിളിപ്പിച്ചു. ആ സമയത്ത് ഇപ്പോൾ പറയുന്നത് പോലെ അല്ല, ശരിക്കും പേടിച്ച് പോയ ദിവസങ്ങൾ ആയിരുന്നു അത്. നാട് വിടാനും ആത്മഹത്യ ചെയ്യാനും ഒക്കെ തോന്നി പോയ ദിവസങ്ങൾ ആയിരുന്നു അത്. അതിനു വർഷങ്ങൾക്ക് ശേഷം ഞാൻ ഈ സംഭവം എന്റെ ഒരു സ്ക്രിപ്റ്റിൽ എഴുതി ചേർക്കുകയും അത് വെച്ച് പണം ഉണ്ടാക്കുകയും ചെയ്തു. അന്ന് വലിയ സീരിയസ് ആയ ആ സംഭവം പിന്നീട് കോമഡിയാക്കി ഞാൻ മാറ്റി എന്നുമാണ് മുകേഷ് പറയുന്നത്.

Devika

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago