ഒടുക്കം ഒരുവിധം കഷ്ടപ്പെട്ടാണ് അവിടെ എത്തിയത്, അനുഭവം പറഞ്ഞു മുകേഷ്

നിരവധി ആരാധകരുള്ള താരമാണ് മുകേഷ്. അഭിനയത്തിൽ മാത്രമല്ല, രാഷ്ട്രീയത്തിലും സജീവമാണ് താരം. ടെലിവിഷൻ പരിപാടികളിലും സജീവമായ താരം പറയുന്ന പല കഥകളും കേട്ട് കൊണ്ടിരിക്കാൻ പ്രേക്ഷകർക്കും താൽപ്പര്യമേറെയാണ്. ഇത്തരത്തിൽ മുകേഷ് പറയുന്ന കഥകൾക്ക് ആരാധകരുമേറെയാണ്. ഇത്തരത്തിൽ മുകേഷ് കഥകൾ എന്ന പേരിൽ ഒരു ബുക്ക് തന്നെ മുകേഷ് ഇറക്കിയിട്ടുണ്ട്. മാത്രമല്ല, തന്റെ യൂട്യൂബ് ചാനലിൽ കൂടി മുകേഷ് ഇത്തരത്തിൽ നിരവധി രസകരമായ കഥകൾ ആണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്. അത് എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ തന്റെ സുഹൃത്തുക്കളുമായുള്ള രസകരമായ ഒരു കഥ പങ്കുവെക്കുകയാണ് ഇപ്പോൾ മുകേഷ്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ സിനിമയിൽ വന്ന സമയം മുതൽ എന്റെ സുഹൃത്തുക്കൾ എന്നോട് ട്രീറ്റ് വേണം എന്ന് പറയുമായിരുന്നു. ഒടുവിൽ ഓണത്തിന് മുൻപ് തരാം എന്നും ഞങ്ങൾ സ്ഥിരം പോകുന്ന റെസ്റ്റോറന്റിൽ വെച്ച് മതി ട്രീറ്റ് എന്നും ഞങ്ങൾ തീരുമാനിച്ചു. അന്ന് ഞാൻ ഒന്നോ രണ്ടോ സിനിമയിൽ മാത്രം അഭിനയിച്ച സമയം ആയിരുന്നു. അങ്ങനെ ഇരിക്കെ സിനിമയിൽ പരിചയം ഉള്ള ഒരാൾ എന്നെ ഒരു ഉദ്ഘാടനത്തിന് വിളിച്ചു. ഞങ്ങൾ ട്രീറ്റ് പ്ലാൻ ചെയ്ത ദിവസം തന്നെയാണ് ഈ ഉദ്‌ഘാടനവും.

എനിക്ക് പറ്റില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അങ്ങനെ പറയല്ലേ എന്ന് പറഞ്ഞു ഈ ചേട്ടൻ നിർബന്ധിച്ചപ്പോൾ ഞാൻ ഉദ്ഘാടനത്തിന് പോയിട്ട് ഇവർക്ക് ട്രീറ്റ് കൊടുക്കേണ്ട സമയത്ത് വരാം എന്ന് കരുതി. അങ്ങനെ പരിപാടിക്ക്‌ പോയി. ഞാൻ വണ്ടി ഓടിച്ച് വരാമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല. അവരുടെ വണ്ടിയിൽ വന്നാൽ മതിയെന്ന് പറഞ്ഞു. അങ്ങനെ അവരുടെ വണ്ടിയിൽ പോയി. എന്നാൽ പരുപാടി ഞാൻ പ്രതീക്ഷിച്ചതിലും താമസിച്ചു. അത് മാത്രമല്ല, പരുപാടി കഴിഞ്ഞപ്പോൾ അതിന്റെ സംഘാടകരെയും കാണാനില്ല. അങ്ങനെ അവിടെ നിന്ന് ഞാൻ ഇറങ്ങി ഓട്ടോ നോക്കി. അന്ന് ഉത്രാടം ആയത് കൊണ്ട് ഓട്ടോ പോലുമില്ല. ഒരുവിധം ഞാൻ ഹോട്ടലിൽ എത്തിയപ്പോൾ ഹോട്ടൽ അടച്ചു. എന്റെ സുഹൃത്തുക്കളെല്ലാം പുറത്തുണ്ട്. ഇതുപോലൊരു ഓണസമ്മാനം നീ തരുമെന്ന് കരുതിയില്ല, സിനിമയിലെത്തിയതല്ലേയുള്ളൂ അപ്പോഴേക്കും നിന്റെ സ്വഭാവം ഒക്കെ മാറിയോ എന്ന് അവർ എന്നോട് ചോദിച്ചു.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago