ആ സംഭവത്തിൽ ബിന്ദു പണിക്കർ ഞങ്ങളോട് പറഞ്ഞു, ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ല , മുകേഷ് പറയുന്നു

മലയാള സിനിമയിൽ കോമഡി കഥപാത്രങ്ങളും, സീരിയസ് കഥപാത്രങ്ങളും ഒരുപോലെ വഴുങ്ങുന്ന ഒരു നടി തന്നെയാണ് ബിന്ദു പണിക്കർ, ഇപ്പോൾ താരത്തെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ബിന്ദു മറ്റു നടിമാരായ സുകുമാരി, കെ പി എ സി ലളിത എന്നിവരോട് ഒപ്പം കൂട്ടാവുന്ന ഒരു നടി തന്നെയാണ് മുകേഷ് പറയുന്നു.

ടി കെ രാജീവ്കുമാർ നേതൃത്വത്തിൽ ഉള്ള ഒരു ഗൾഫ് ഷോയിൽ സംഭവിച്ച ഒരു രസകരമായ അനുഭവം ആണ് ഇത്, അന്ന് മൂന്ന് ദിവസം ഖത്തറിൽ ആയിരുന്നു താമസം, അന്ന് രാജീവ് കുമാർ വിളിച്ചിട്ട് ഒരു സീരിയസ് ആയ മീറ്റിങ് ഉണ്ടെന്നു പറഞ്ഞു, എല്ലാവരും പങ്കെടുക്കണമെന്നും പറഞ്ഞു, അങ്ങനെ എല്ലാവരും പോയി, ആ സമയത്തു പറഞ്ഞു ഇവിടെ താമസിക്കുമ്പോൾ പുറത്തു പോകാൻ ആർക്കും അനുവാദം ഇല്ല, ഇത് പല ആർട്ടിസ്റ്റിനും തലവേദന ആയി , കാരണം ഓരോരുത്തരും അവരുടെ ബന്ധുക്കളെ കാണാൻ നില്കുവായിരുന്നു.

സിനിമ താരങ്ങളെ കാണാൻ ആണ് പലരും ഷോ കാണാൻ എത്തുന്നത്, അതുകൊണ്ടു മുൻപേ പുറത്തുപോകേണ്ട  എന്നാണ് തീരുമാനം എന്നും രാജീവ്കുമാർ പറഞ്ഞു, അതിനു ശേഷം ഞാനും രാജീവ് കുമാറും ഒരു ലിഫ്റ്റിന്റെ അടുത്ത് നിൽകുമ്പോൾ ഒരു പര്ദ്ദ ഇട്ട് സ്ത്രീ ഞങ്ങളെ കണ്ടു പരുങ്ങുന്നു അപ്പോൾ രാജീവ് പറഞ്ഞു അത് ബിന്ദു പണിക്കർ ആണെന്ന്, പിന്നീട് ഞങ്ങൾ പറഞ്ഞു ഇതാരും അറിയേണ്ട, ചിലപ്പോൾ അവർ അറിയുമ്പോൾ പിണങ്ങി പോയാലോ, എന്ന്. പിറ്റേന്ന് ബിന്ദു പണിക്കരെ ഞാൻ ശ്രെദ്ധിച്ചപ്പോൾ അവർ പറഞ്ഞു ഞാൻ നിങൾ ഉദ്ദേശിക്കുന്ന ആൾ അല്ല, എന്തെങ്കിലും മനസിൽ ഉണ്ടെങ്കിൽ അത് വെറുതെയാണ് എന്നും നടി പറഞ്ഞു, ഉടൻ രാജീവ് കുമാർ ഞങ്ങൾ ഒന്നും മനസിൽ വെച്ചിട്ടില്ല എന്നും പറഞ്ഞു മുകേഷ് പറയുന്നു.

Suji