കൃത്യം ആ സമയത്ത് തന്നെ ആനി വിദേശപരുപാടിയിൽ നിന്ന് പിന്മാറി, മുകേഷ്

ജീവിതത്തിലെ പല കാര്യങ്ങളും വളരെ രസകരമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള താരമാണ് മുകേഷ്. മുകേഷ് കഥ പറയുന്നത് കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്. ഇത്തരത്തിൽ ഒരു പരിപാടിക്കിടയിൽ മുകേഷ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ  പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു വിദേശ പരുപാടിയിൽ ആനിയ്ക്ക് പകരം അഭിനയിക്കാൻ ഭീമൻ രഘു എത്തിയതിനെ കുറിച്ചാണ് മുകേഷ് പറയുന്നത്. ദുബായിൽ ഒരു സ്കിറ്റ് കഴിഞ്ഞിട്ട് ബഹ്‌റെയിനിൽ ഒരു സ്കിറ്റിന് വേണ്ടി പോകേണ്ട സമയം. മമ്മൂക്കയും ആനിയും ഉൾപ്പെടെ ഉള്ളവർ സംഘത്തിൽ ഉണ്ട്. എന്നാൽ ഒരു പ്രശ്നം ഉള്ളത് എന്ന് വെച്ചാൽ ഒരു രാജ്യത്ത് നിന്ന് ബഹ്റൈനിലേക്ക് പുരുഷന്മാർക്ക് പോകാം. എന്നാൽ സ്ത്രീകൾക്ക് നേരിട്ട് അങ്ങനെ പോകാൻ പറ്റില്ല. അവർ നാട്ടിൽ തിരിച്ച് ചെന്ന് പുതിയ വിസ എടുത്ത് വേണം ബഹ്റൈനിലേക്ക് വരൻ.

അങ്ങനെ എല്ലാവരും തിരിച്ച് പോയാൽ താൻ തകർന്നു പോകുമെന്ന് പ്രൊഡ്യൂസർ പറഞ്ഞതോടെ പുരുഷന്മാരുടെ സംഘം അവിടെ നിന്നിട്ട് സ്ത്രീകൾ എല്ലാവരും തിരിച്ച് നാട്ടിലേക്ക് പോയി. പുതിയ വിസ എടുത്ത് വരാം എന്ന രീതിയിൽ. എന്നാൽ ഈ സമയത്ത് ആനി ഷാജി കൈലാസുമായി പ്രണയത്തിൽ ആണെന്ന്  ആർക്കും അറിയില്ലായിരുന്നു. ഈ സമയത്ത് ആണ് ഇരുവരും വിവാഹം കഴിക്കുന്നതും. തന്റെ വിവാഹം കഴിഞ്ഞെന്നും ഇനി തിരിച്ച് പരിപാടിക്ക് ഇല്ലെന്നും ആനി വിളിച്ച് പറഞ്ഞു. ഞങ്ങളുടെ എല്ലാം നെഞ്ചിൽ ഒരു ഇടിത്തീ വീണപോലെ ആയിരുന്നു അത്. കാരണം ആ സമയത്ത് നായികയെ എവിടെ നിന്ന് ഒപ്പിക്കാൻ ആണ്? അതും ഡബ്ബ് ചെയ്തു വെച്ചിരിക്കുന്ന സ്കിറ്റ് ആണെങ്കിൽ ചുമ്മാ വാ അനക്കിയാൽ മതിയായിരുന്നു. ഇത് അങ്ങനെ അല്ല. ലൈവ് ആയി പറയേണ്ടത് ആണ്.

നാട്ടിൽ വിളിച്ചിട്ട് ഒരു നായികയെ എത്രയും പെട്ടന്നു കയറ്റിവിടാൻ പറഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ നായികയെ വിളിക്കാൻ എയർപോർട്ടിൽ എത്തിയ ഞാൻ ശരിക്കും ഞെട്ടിൽ. കാരണം വന്നിറങ്ങിയത് ഭീമൻ രഘു. നായിക പുറകിൽ ഉണ്ടെന്നു കരുതി നോക്കി നീന എന്നോട് വന്നു കൈ തന്നിട്ട് ഭീമൻ രഘു പറഞ്ഞു ആനിക്ക് പകരം വന്നത് താൻ ആണെന്ന്. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. മമ്മൂക്ക വിളിച്ചപ്പോൾ ഞാൻ പറഞ്ഞു സൂപ്പർ നായികാ ആണെന്, അടിപൊളി ഫിഗർ ഒക്കെയാണ് എന്ന്. എന്നാൽ ആനിക്ക് പകരം വന്നിറങ്ങിയ ഭീമൻ രഘുവിനെ കണ്ടു മമ്മൂക്ക ഞെട്ടി. നാട്ടിൽ വിളിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് എല്ലാവരുംതിരക്കാണ്, തിരക്കില്ലാത്തവർ ചോദിക്കുന്നത് വലിയ റേറ്റും. അങ്ങനെ നമ്മുടെ റേറ്റിൽ ഓക്കേ ആയതും ഫ്രീ ആയിട്ടുള്ളതും ഭീമൻ രഘു മാത്രമായിരുന്നുഎന്നും .

Devika

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

3 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

18 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

26 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

28 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago