ആ കാലത്തു നല്ലൊരു വേഷം ചെയ്യാൻ അവസരം വന്നിട്ടും മമ്മൂട്ടി കാരണം അതില്ലാതായി, സംഭവത്തെ കുറിച്ച് മുകേഷ്

മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ് മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ കഥകളാണ് താരം പറയാറുള്ളത്. ഏറ്റവും പുതിയതായി നടൻ മമ്മൂട്ടി തന്റെ ഒരു വേഷം തട്ടിക്കളഞ്ഞൊരു സംഭവത്തെ കുറിച്ചാണ് മുകേഷ് പറഞ്ഞിരിക്കുന്നത്. അക്കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു വേഷം വന്നെങ്കിലും തനിക്കത് നഷ്ടപ്പെടാന്‍ കാരണം തടി കുറച്ചതാണെന്നും അതിന് കാരണക്കാരന്‍ മമ്മൂക്ക തന്നെയാണെന്നും മുകേഷ് പറയുന്നു. അന്ന് സിനിമയില്‍ രണ്ട് ഗ്രൂപ്പുണ്ട്. മോഹന്‍ലാല്‍ തിരുവനന്തപുരം ഗ്രൂപ്പും മമ്മൂട്ടി എറണാകുളം ഗ്രൂപ്പും. മോഹന്‍ലാലിന്റെ പടത്തില്‍ അഭിനയിക്കുന്നവരെല്ലാം അവിടെ നിന്ന് അഭിനയിക്കും. മമ്മൂട്ടിയുടെ പടത്തിലുള്ളവരെല്ലാം ഇവിടെയും. ഈ രണ്ട് സിനിമകളിലേക്കും ബാക്കിയുള്ളവര്‍ക്ക് ഓടി എത്താന്‍ പറ്റാറില്ലായിരുന്നു. പക്ഷേ ഞാന്‍ രണ്ട് പേരുടെയും പടത്തില്‍ അഭിനയിക്കും. അതുകൊണ്ടാണ് എല്ലാവരും എന്നെ കായംകുളം വാള്‍ എന്ന് വിളിക്കുന്നത്. അങ്ങനെ ഒരു മോഹന്‍ലാല്‍ പടം കഴിഞ്ഞ് മമ്മൂട്ടി പടത്തിലേക്ക് അഭിനയിക്കാന്‍ പോവുകയാണ് ഞാന്‍. മോഹന്‍ലാലിന്റെ കൂടെ നില്‍ക്കുമ്പോള്‍ അവിടെ ഭയങ്കര ഭക്ഷണമായിരിക്കും. പല സ്ഥലത്ത് നിന്നുള്ള രുചികരമായ ഭക്ഷണങ്ങള്‍ അദ്ദേഹം റൂമില്‍ വരുത്തിക്കും.

പത്ത് ഇരുപത്തിയഞ്ച് ദിവസം കൊണ്ട് നാലഞ്ച് കിലോ തൂക്കം കൂടിയിട്ടുണ്ടാവും. ശേഷം മമ്മൂട്ടി ചിത്രത്തിലേക്ക് എത്തുമ്പോള്‍ അദ്ദേഹം ഒരു വെരിഫിക്കേഷന്‍ നടത്തും. എന്നിട്ട് ‘കൊണ്ട് പോയി കളഞ്ഞല്ലോടാ.. അവന്റെയൊക്കെ കൂടെ കൂടിയപ്പോഴെ തോന്നി. ഉള്ള ഫിഗറൊക്കെ കൊണ്ട് കളഞ്ഞല്ലോ’, എന്ന് മമ്മൂക്ക പറഞ്ഞു. അത്രയും ഫിഗറൊന്നും മാറിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ നിനക്ക് എന്ത് അറിയാം, ഞാന്‍ പറയാമെന്ന് പറയും. എന്നിട്ട് എന്റെ ശരീരത്ത് ഫാറ്റ് കൂടിയതൊക്കെ കാണിച്ച് തരും. മോഹന്‍ലാലിന് ഇതൊന്നും പറഞ്ഞാല്‍ മനസിലാവില്ല. ഇനിയുള്ള ഇരുപത്തിയഞ്ച് ദിവസത്തെ ഷൂട്ടിങ്ങ് കൊണ്ട് നിന്നെയൊരു ഹിന്ദി നടനാക്കി മാറ്റി തരുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി പടത്തില്‍ ചാന്‍സും മേടിച്ച് തരാമെന്നാണ് മമ്മൂക്കയുടെ ഓഫര്‍. 25 ദിവസം കഴിയുമ്പോള്‍ മോഹന്‍ലാല്‍ പോലും നിന്നെ തിരിച്ചറിയില്ലെന്നും പുള്ളി പറഞ്ഞു. അതിന് ഞാന്‍ അദ്ദേഹത്തിന്റെ കൂടെ നിന്നാല്‍ മതി, വേറൊന്നും അറിയണ്ട. അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യണം. കൂടെ വ്യായമവും വേണമെന്നാണ് മമ്മൂക്ക പറഞ്ഞത്. ഞാനും ഓക്കെ പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാനൊരു ചായ കുടിക്കാന്‍ വാങ്ങി. കിടിലനൊരു ചായ എനിക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കി കൊണ്ട് വന്നു.

അത് കുടിക്കാന്‍ എടുത്തപ്പോഴാണ് പുറകില്‍ നിന്നുമൊരു തട്ട് കിട്ടി ചായ മറിയുന്നത്. നോക്കുമ്പോള്‍ മമ്മൂക്ക. ‘ഇതാണോ ഞാന്‍ പറയുന്നത് പോലെ ചെയ്യാമെന്ന് സമ്മതിച്ചതെന്ന് ചോദിച്ചു’. ഇതൊരു ചായ അല്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പാലൊഴിച്ച ചായയാണോ കുടിക്കുന്നത്. വേണമെങ്കില്‍ കട്ടന്‍ചായ മധുരമില്ലാതെ കുടിച്ചോളാന്‍ പറഞ്ഞു. അതങ്ങനെ കുടിക്കുമെന്ന് ചോദിച്ചപ്പോള്‍ ഞാനും അങ്ങനെയാണെന്ന് പറഞ്ഞു. ചായ പോയതോടെ ഇത് വലിയ പാരയാവുമെന്ന് മനസിലായി. ഉച്ചയ്ക്കുള്ള ഭക്ഷണവും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ചുള്ളതാണ്. ചേമ്പില പോലത്തെ എന്തോ സാധനമായിരുന്നു ഞാന്‍ തിന്നത്. സേലത്ത് നിന്നും വരുത്തിച്ച കാട്ടുചേമ്പായിരുന്നു അത്. പിന്നെ മുളപ്പിച്ച പയറ് വര്‍ഗങ്ങളും മറ്റുമൊക്കെ തിന്നാന്‍ തന്നു. കുറച്ച് ദിവസം കഴിയുമ്പോള്‍ ഇതൊക്കെ ഇഷ്ടമാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒടുവില്‍ ഞാന്‍ മെലിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ഐവി ശശി സാറും ദാമോദരന്‍ സാറും അടുത്ത സിനിമയുടെ കഥ പറയാന്‍ ലൊക്കേഷനിലേക്ക് വന്നു. അവരുടെ സിനിമയില്‍ അഭിനയിക്കുക എന്ന് പറഞ്ഞാല്‍ അന്ന് വലിയ സംഭവമാണ്. പക്ഷേ എന്നെ കണ്ടതും നിനക്ക് സുഖമില്ലേ എന്നാണ് ചോദിച്ചത്. കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞു. അവരുടെ സിനിമയില്‍ ഞാനും മമ്മൂട്ടിയും മുഴുനീള വേഷം ചെയ്യാന്‍ പോവുകയാണ്. ഇത് കേട്ടതും ഞാന്‍ ആവേശത്തിലായി. ഒടുവില്‍ കഥ കേട്ട് കൊണ്ടിരിക്കുമ്പോള്‍ മമ്മൂക്കയെ വെല്ലുവിളിക്കുകയും അടി കൂടുകയുമൊക്കെ ചെയ്യുന്ന വേഷമാണ് തനിക്ക് പറഞ്ഞത്. അത് ഞാനാണ് ചെയ്യുന്നതെന്ന് പറഞ്ഞതോടെ ഈ നരുന്ത് പോലെയിരിക്കുന്ന ഇവനാണോന്നായി മമ്മൂക്ക. കഥാപാത്രം, റോള്‍ ഇതിലൊന്നും അദ്ദേഹത്തിന് വിട്ടുവീഴ്ചയില്ല. അത് ശരിയാവില്ലെന്ന് പുള്ളി പറഞ്ഞതോടെ ഐവി ശശി സാറിനും അങ്ങനെ തോന്നി. ഇതോടെ ആ റോള്‍ രതീഷിന് കൊടുത്തു. പിന്നെ എനിക്ക് വേറൊരു റോള്‍ തന്നുവെന്നും മുകേഷ് പറയുന്നു.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago