ജനാര്‍ദ്ദനനെ വെച്ച് ആദ്യ ഷോട്ട്..! ചിത്രം വിജയിക്കും എന്ന അന്ധവിശ്വാസം..!

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. സിനിമാ രംഗത്ത് എന്നല്ല ഗ്ലാമറസ് ആയ എല്ലാ മേഖലകളിലും അന്ധിവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് മുകേഷ് പറയുന്നത്. ക്രിക്കറ്റും അതിന് ഉദാഹരമാണ്. സിനിമാ രംഗത്തേക്ക് വന്നാല്‍ നടന്‍ ജനാര്‍ദ്ദനനെ കൊണ്ട് ആദ്യ ഷോട്ട് എടുത്ത് സിനിമ തുടങ്ങുകയാണെങ്കില്‍ നല്ല രാശിയാണെന്ന വിശ്വാസം സിനിമാ രംഗത്ത് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്..

മുകേഷിന്റെ വാക്കുകളിലേക്ക്… വില്ലന്‍ റോളുകളില്‍ നിന്ന് ജനാര്‍ദ്ദനന്‍ തമാശ റോളുകളിലേക്ക് എത്തിയപ്പോള്‍ ആളുകളെല്ലാം ഞെട്ടി.. പിന്നീട് ജനാര്‍ദ്ദനന്‍ ചേട്ടനെ വെച്ച് ഫസ്റ്റ് ഷോട്ട് എടുത്താല്‍ സിനിമ വിജയിക്കും എന്നൊരു രീതി ഉണ്ടായി. അദ്ദേഹം അഭിനയിച്ച രണ്ട് മൂന്ന് സിനിമകള്‍ വിജയിച്ചതോടെയാണ് ഇങ്ങനെ സംസാരം വന്നത്.

അതുപോലെ ഗോഡ്ഫാദറിന്റെ ആദ്യ ദിവസം, സംവിധായകന്‍ ലാല്‍ എന്നോട് പെട്ടെന്ന് എത്താന്‍ പറഞ്ഞ് ഫോണ്‍ വിളിച്ചു അന്ന് എനിക്ക് ശരിക്കും ഷെഡ്യൂള്‍ ഇല്ലായിരുന്നു, പെട്ടെന്ന് വിളിച്ച് ചെല്ലേണ്ടി വന്നതില്‍ എനിക്ക് പരിഭവം ഉണ്ടായിരുന്നു. ഫസ്റ്റ് സീന്‍ എടുക്കേണ്ട ഇന്നസെന്റ് ചേട്ടനോട് പോയി ചോദിച്ചപ്പോഴുള്ള മറുപടിയും അദ്ദേഹം പറയുന്നുണ്ട്. റാംജിറാവു, ഹരിഹരന്‍ നഗര്‍ ഇവയെല്ലാം ഹിറ്റായി… ഇനി എന്റെ മുഖത്ത് ക്യാമറവെച്ച് ഈ സിനിമ പരാജയപ്പെട്ടുപോയാല്‍ എല്ലാവരും എന്നെ പറയും എന്നായിരുന്നു അദ്ദേഹം പറഞ്ഞതത്രെ.

ഇതുപോലെ മറ്റൊരു അന്ധവിശ്വാത്തെ കുറിച്ചും മുകേഷ് പറയുന്നുണ്ട്. റാംജി റാവോ സ്പീക്കിംഗ് ഫസ്റ്റ് ഷോട്ട്, സായ് കുമാറിന്റെതായിരുന്നു ആദ്യ ഷോട്ട്..ആദ്യ ഫ്രെയിമില്‍ ഒരു മൂങ്ങ പറന്ന് വന്നു. ഷോട്ട് കഴിഞ്ഞ ശേഷം മൂങ്ങ പറന്നു പോയി. പിന്നെ മൂങ്ങയെ കുറിച്ചായി ചര്‍ച്ച.. ഷോട്ട് മാറ്റി എടുത്തില്ല.. സിനിമ റിലീസ് ആയപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞ് ഹിറ്റായി.. 150 ദിവസം സിനിമ ഓടി.. വലിയ പടങ്ങള്‍ പൊളിഞ്ഞു.. പിന്നീടാണ് അത് മൂങ്ങയുടെ ഭാഗ്യമാണെന്ന് പറഞ്ഞ് സംസാരം വന്നത്. കുറേ സിനിമകളില്‍ പിന്നീട് മൂങ്ങയെ പറത്തി വിടുന്നത് ഒരു രീതിയായി. മൂങ്ങയെ കിട്ടാതെ വന്നപ്പോള്‍സിനിമകള്‍ നിര്‍ത്തിവെച്ച ചരിത്രം പോലും ഉണ്ടായി എന്നും അദ്ദേഹം പറയുന്നു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago