‘ശക്തിമാൻ’ ആയി രൺവീ‍ർ വേണ്ടേ വേണ്ട; തുറന്നടിച്ച് മുകേഷ് ഖന്ന, കടുത്ത ഭാഷയിൽ വിയോജിപ്പ്

ഇന്ത്യയാകെ ആരാധകരുള്ള പ്രിയപ്പെട്ട സൂപ്പർഹീറോ ആണ് ശക്തിമാൻ. ‘ശക്തിമാൻ’ ബോളിവുഡ് സിനിമയാക്കാൻ ഒരുങ്ങുന്നതിനിടെ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മുകേഷ് ഖന്ന. രൺവീർ സിങ് ശക്തിമാനായി അഭിനയിച്ചാൽ ശക്തിമാൻ എന്ന കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേൽക്കുമെന്നാണ് താരം തുറന്നടിച്ചിരിക്കുന്നത്. . ശക്തിമാൻ വെറുമൊരു സൂപ്പർഹീറോ അല്ല. ഒരു സൂപ്പർ ടീച്ചർ കൂടിയായിരുന്നു. അതുകൊണ്ട് ശക്തിമാൻ പറയുന്നത് ആളുകൾ കേൾക്കുമെന്ന് ഉറപ്പുള്ള താരം തന്നെ ആ വേഷത്തിൽ എത്തണമെന്നും മുകേഷ് ഖന്ന പറഞ്ഞു.

രൺവീറിന്റെ നഗ്നഫോട്ടോഷൂട്ട് അടക്കമുള്ള കാര്യങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിക്കുന്നുണ്ട്. ” ശക്തിമാനായി അഭിനയിക്കാൻ എതു നടനാണ് സാധിക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. അങ്ങനെ ഒരാളെ കണ്ടെത്തിയിരുന്നെങ്കിൽ എപ്പോഴെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയേനെ. നമ്മുടെ മത്സരം സ്പൈഡർമാൻ, ബാറ്റ്മാൻ തുടങ്ങിയ സൂപ്പർ ഹീറോസിനോട് അല്ലെന്ന് ഞാൻ നിർമാതാക്കളോട് പറഞ്ഞിട്ടുണ്ട്. ശക്തിമാൻ വെറുമൊരു സൂപ്പർ ഹീറോ മാത്രമല്ല ഒരു സൂപ്പർ ടീച്ചർ കൂടിയായിരുന്നു.

ഒരു തലമുറ തന്നെ എനിക്കൊപ്പം വളർന്നിട്ടുണ്ട്. അതുകൊണ്ട് ആ വേഷം ചെയ്യുന്ന നടൻ മറ്റുള്ളവരുടെ മുന്നിൽ നല്ലൊരു പ്രതിച്ഛായ ഉണ്ടായിരിക്കണം, അദ്ദേഹം സംസാരിക്കുമ്പോൾ ആളുകൾ കേൾക്കും എന്ന് ഉറപ്പുവേണം. സോഷ്യൽ മീഡിയ വന്നതോടെ ആളുകളുടെ പ്രതികരണവും ഉടൻ അറിയാം. അഭിനേതാക്കളുടെ രാഷ്ട്രീയം വരെ ഇവർ തുറന്നു പറയും. സിനിമ ഓടണമെങ്കിൽ കണ്ടന്റ് നന്നാകണം. സൂപ്പർതാരങ്ങൾ വന്നാൽ മാത്രം സിനിമ ഓടില്ല.’’–മുകേഷ് ഖന്ന വ്യക്തമാക്കി.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago