സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്, ചർച്ചയായി മുകേഷിന്റെ പോസ്റ്റ്

നടൻ പൊതുപ്രവർത്തകൻ എന്നീ മേഖലകളിൽ ഏറെ പ്രശസ്തനാണ് മുകേഷ്, നിരവധി ഹിറ്റ് സിനിമകൾ ചെയ്തശേഷമാണ് മുകേഷ് പൊതുപ്രവർത്തനത്തിലേക്ക്  കാലെടുത്ത് വെച്ചത്, മുകേഷിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്
പോസ്റ്റ് ഇങ്ങനെ
കൊട്ടിക്കോ.. കൊട്ടിക്കോ. കൊട്ടി കൊട്ടി വഴി തെറ്റി ബിജെപി ഓഫീസില്‍ പോയി കയറരുത്… ഇന്നലെ എം എല്‍ എ ഓഫിസിലേക്ക് കൊല്ലത്തെ ചില യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലത്തു സജീവമായി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ അറിവില്ലാതെ രണ്ടു ചെണ്ടയുമായി വാര്‍ത്തകളില്‍ നിറയുന്നതിനായി പൊറാട്ട് നാടകവുമായി വന്നിരുന്നു എന്നും വഴിക്ക് വെച്ച്‌ പടമെടുത്തു പിരിഞ്ഞു എന്നും അറിയാന്‍ കഴിഞ്ഞു കഴിഞ്ഞ നാലര വര്‍ഷമായി ഒരു പൊതു അവധിയില്‍ പോലും

അടക്കാതെ രാവിലെ 10 മണിമുതല്‍ വൈകിട്ടു 5ചിലപ്പോള്‍ 6 മണിവരെയും പ്രവര്‍ത്തിക്കുന്ന ഓഫിസ് ആണ് എന്റെ ഓഫിസ്. സാധാരണ ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങള്‍ക്ക് നിരന്തരം പരിഹാരം കാണുവാന്‍ കഴിഞ്ഞു എന്നുള്ളത് അഭിമാനവും.. മണ്ഡലവുമായി ബന്ധപ്പെട്ട് ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏത് നേതാവുമായി പരസ്യ സംവാദത്തിനു ഞാന്‍ തയ്യാറാണ് അത് ഏത് കെപിസിസി വൈസ് പ്രസിഡന്റ് ആയാലും സ്വാഗതം.. പിന്നെ ഇപ്പോള്‍ നടക്കുന്നത് വാവടുക്കുമ്ബോള്‍ ചില ജീവികള്‍ക്ക് അസുഖം വരുന്നത് പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മോഹികള്‍ പല ഭാഗത്തു നിന്നും വരും നിങ്ങളെ കൊണ്ട് ചുടുചോറ് വാരിക്കാന്‍.

പ്രിയ അനുജന്മാരെ നിങ്ങള്‍ ആരുടേയും ചട്ടുകം ആകരുത് കാരണം ഇനി കേരളത്തില്‍ കൂടിയേ നിങ്ങള്‍ അല്പം ഉള്ളു. മറ്റുള്ളടത്തെല്ലാം അധികാരം മോഹിച്ചു വേരോടെ ബിജെപിയില്‍ പോയി നല്ല വെളുത്ത കദറിട്ട് ആരെയെങ്കിലും കാണണം എന്നാഗ്രഹിക്കുമ്ബോള്‍ നിങ്ങളെ എങ്കിലും കാണാമല്ലോ ആ ആഗ്രഹത്തില്‍ പറഞ്ഞു പോയതാണ്… അതുകൊണ്ട് സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയില്‍ ആയി. എന്ന് ഏറെ സ്നേഹത്തോടെ നിങ്ങളുടെ യും കൂടി സ്വന്തം (എം എല്‍ എ )എം മുകേഷ്
 

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

7 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

19 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago