ചേട്ടനോട് ഞാൻ ആ കാര്യം പറഞ്ഞില്ലെങ്കിൽ ഉള്ള മനസമാധാനം പോകും ദിലീപ് അന്ന് എന്നോട്  പറഞ്ഞു,സംഭവത്തെ കുറിച്ച് മുകേഷ്

ഒരു ദിവസം രാത്രി താൻ കൊല്ലത്തുള്ളപ്പോൾ നടൻ ദിലീപ് ഒരു രണ്ടു മണിയോട് ഫോണിൽ വിളിച്ചു,താൻ ഒന്ന് ഭയന്ന് കാരണം എന്തെങ്കിലും ആവശ്യമായിട്ടു ആയിരിക്കും ദിലീപ് ഈ പാതിരാത്രിയിൽ വിളിക്കുന്നത്, താൻ ഫോൺ എടുത്തു കാര്യം ദിലീപിനോട് തിരക്കി അപ്പോൾ ദിലീപ് പറഞ്ഞു ചേട്ടാ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല,ചേട്ടനോട് ഈ കാര്യം പറഞ്ഞില്ലെങ്കിൽ ഉള്ള മനസമാധാനം പോകുംദിലീപ് പറഞ്ഞു 

കാര്യമെന്തന്നു തിരക്കി, ചേട്ടാ ചേട്ടനെ പോലെ ഒരാൾ തമിഴ് നാട്ടിൽ ഉണ്ട് അയാൾ ഒരു രാഷ്ട്രീയക്കാരൻ ആണ് അയാളുടെ പോസ്റ്റർ ഞാൻ കണ്ടു. ദിലീപ് പറഞ്ഞു ഞാൻ ചോദിച്ചു നീ നേരിട്ട്  കണ്ടോഎന്ന് ഉടൻ ദിലീപ് പറഞ്ഞു ഇല്ല നാളെ ഞാൻ വീണ്ടും അവിടെ പോകും, ഒരാളോട് അയാളുടെ വീട് കണ്ടുവെക്കാൻ പറഞ്ഞിട്ടുണ്ട് ദിലീപ് പറഞ്ഞു.

ചേട്ടൻ വീട്ടിൽ ഒന്ന് ചോദിക്കൂ, എന്തോ കൈപ്പിഴ പറ്റിയിട്ടുണ്ട്, ഞാൻ അവൻ ഇത്രയും പറഞ്ഞപ്പോൾ ചിന്തിച്ചു, പിറ്റേദിവസം അവൻ വീണ്ടും വിളിച്ചു ഞാൻ ചോദിച്ചു നീ എവിടെയാണ് ആ ഫോട്ടോ കണ്ടത് അത് പൊള്ളാച്ചിയിൽ വെച്ച്, എവിടെ ആയിരുന്നു പൊള്ളാച്ചിയിൽ നിനക്ക് ഷൂട്ടിങ് അത് മാർക്കറ്റിൽ എവിടെയാണോ ഈ ഫോട്ടോ കണ്ടത്, അതെ എന്നും ദിലീപ് പറഞ്ഞു, ദിലീപ് എന്നോടു വീണ്ടും പറഞ്ഞു ചേട്ടാ ചേട്ടനെ ഇതിൽ പരം സന്തോഷത്തിന് വക ഇല്ല, ചേട്ടൻ തന്നെ അയാളെ കാണുമ്പൊൾ ഞെട്ടും, എന്നാൽ ചേട്ടാ അന്വേഷിക്കാൻ പറഞ്ഞവർ അങ്ങനെ ഒരാൾ ഇല്ല എന്നാണ് പറഞ്ഞത്, എനിക്ക് ഏകദശം അവൻ മാർക്കറ്റിൽ ആണെന്ന് പറഞ്ഞപ്പോൾ മനസിലായി, ഞാൻ അവിടെ ഒരു സിനിമയിൽ അഭിനയിച്ചു അതിലെ വേഷം ആണ് ഇവൻ അവിടെ കണ്ടത് മുകേഷ് തന്റെ യു ട്യൂബ് ചാനലിൽ കൂടി പറഞ്ഞു

 

Suji