I’m Back.., സുക്കർ ബർഗിന്റെ പണിയേറ്റില്ല; മാസ് റീ എൻട്രിയുമായി മുകുന്ദൻ ഉണ്ണി

കഴിഞ്ഞ ദിവസം തനിക്ക് സുക്കർ ബർഗ് പണി തന്നു, ഫേസ് ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആയി എന്നു പറഞ്ഞ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി ഇന്നലെ തന്റെ ഇൻസ്റ്റഗ്രം പേജിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.തന്റെ ഫേസ്ബുക്ക് പേജ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് നിരക്കുന്നതല്ലെന്ന് കാണിച്ച് പേജ് പോയതായി എന്ന് പറഞ്ഞാണ് മുകുന്ദൻ ഉണ്ണി ഉൻസ്റ്റ പേജിൽ പോസ്റ്റ് ഇട്ടത്.

എന്നാൽ വൈകീട്ടോടെ താൻ പറഞ്ഞത് പോലെ താൻ തിരികെ വന്നെന്ന് പറഞ്ഞു സൂപ്പർ ഫോട്ടോ ഷോപ്പ് ചിത്രവുമായി അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയുടെ ഫേസ്ബുക്ക് പേജ് തിരികെയെത്തിയിരിക്കുകയാണ്… എന്താണ് സംഭവം എന്നു മനസിലായോ?അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനാണ് ഇതൊക്കെ പലതരത്തിലുള്ള പ്രെമോഷൻസ് കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായാണ് കാണുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

വിനീത് ശ്രീനിവാസൻ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായി എത്തുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, ആർഷ ചാന്ദിനി ബൈജു,തൻവി റാം, ജഗദീഷ്,സുധീഷ്, വിജയൻ കാരന്തൂർ , ബിജു സോപാനം, ജോർജ് കോര, മണികണ്ഠൻ പട്ടാമ്പി, നോബിൾ ബാബു തോമസ്, രഞ്ജിത്ത് ബാലകൃഷ്ണൻ,അൽത്താഫ് സലിം, റിയ സൈറ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സിനിമ ഈ വരുന്ന നവംബർ 11 ന് പ്രദർശനത്തിനെത്തും.

Aiswarya Aishu