ഉണ്ണി അത്ര ക്ലീന്‍ അല്ല! അവസാന കടമ്പയും പൂര്‍ത്തിയാക്കി ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’!!!

അവസാന കടമ്പയും പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങി വിനീത് ശ്രീനിവാസന്‍ ചിത്രം
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ സന്തോഷം വിനീത് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് ലഭിച്ചിരിക്കുന്നത്.

അഭിനവ് സുന്ദര്‍ നായക് ആണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് സംവിധാനം ചെയ്യുന്നത്. ചിത്രം നവംബര്‍ 11ന് തിയറ്ററുകളില്‍ എത്തും. അഭിഭാഷകനായാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നര്‍മത്തിന് പ്രാധാന്യമുള്ളതാകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ചിത്രവുമായി ബന്ധപ്പെട്ട് വന്ന പ്രമോഷന്‍ വര്‍ക്കുകളെല്ലാം തന്ന ജനശ്രദ്ധ ആകര്‍ഷിച്ചവയായിരുന്നു. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രമോഷനുകള്‍ ആയിരുന്നു ചിത്രം ഉപയോഗിച്ചിരുന്നത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ്. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍, സുരാജ് വെഞ്ഞാറുംമൂട്, ആര്‍ഷ ചാന്ദിനി ബൈജു, സുധികോപ്പ, തന്‍വിറാം, ജോര്‍ജ്ജ് കോര, മണികണ്ഠന്‍ പട്ടാമ്പി, സുധീഷ്, അല്‍ത്താഫ് സലിം, നോബിള്‍ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

എഡിറ്റിംഗ് നിധിന്‍രാജ് ആരോളും സംവിധായകനും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്‌സ് ആണ് സംഗീതം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രദീപ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈന്‍- രാജകുമാര്‍.പി, ആര്‍ട്ട്- വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂംസ്- ഗായത്രി കിഷോര്‍, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സന്‍ വണ്ടൂര്‍ എന്നിവരാണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

അതേസമയം, ‘കുറുക്കന്‍’ എന്ന ചിത്രം വിനീത് ശ്രീനിവാസന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കുറുക്കന്‍.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago