രം​ഗണ്ണന്റെ റീൽ ചെയ്യാത്തവർ ഇനി ഇന്ത്യയിൽ ആരൊക്കെ! എന്തിനും ഏതിനും രം​ഗണ്ണൻ തന്നെ, ഏറ്റെടുത്ത് മുംബൈ പൊലീസും

Follow Us :

തീയറ്ററിൽ വമ്പൻ വിജയം സ്വന്തമാക്കിയ ആവേശത്തിലെ രം​ഗയുടെ സ്റ്റൈൽ ഏറ്റെടുത്ത് മുംബൈ പൊലീസും. ‘കരിങ്കാളിയല്ലേ’ എന്ന പാട്ടിനു അനുസരിച്ചുള്ള രംഗണ്ണന്റെ റീലാണ് ബോധവത്കരണത്തിനായി മുംബൈ പൊലീസ് ഉപയോ​ഗിച്ചിരിരിക്കുന്നത്. മുംബൈ പൊലീസിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കരിങ്കാളി റീൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. രംഗണ്ണന്റെ എക്‌സ്പ്രഷൻ മാറുന്നതിനോടൊപ്പം എമർജെൻസി നമ്പറുകളും സുരക്ഷാ നമ്പറുകളുമാണ് പൊലീസ് പങ്കുവെച്ചത്.
അതേസമയം, തീയറ്ററിന് പിന്നാലെ ഒടിടിയിൽ എത്തിയപ്പോഴും ആവേശത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mumbai Police (@mumbaipolice)

കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.