ഖുഷി എന്ന വിജയ് ചിത്രത്തിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന ഒറ്റ പാട്ട് മതിയാതും മുംതാസിനെ ഓർക്കാൻ. തൊണ്ണൂറുകളിൽ തമിഴ് സിനിമയിൽ തരംഗം തീർത്ത താരമാണ് മുംതാസ്. താണ്ഡവം എന്ന സിനിമിലൂടെ മോഹൻലാലിനൊപ്പം മലയാളത്തിലേക്കും മുംതാസ് എത്തിയിരുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മുംതാസ് ആത്മീയതയുടെ വഴിയിലേക്ക് തിരിഞ്ഞിുന്നു. അന്നത്തെ വേഷങ്ങൾ ചെയ്തതിൽ കുറ്റബോധമുണ്ടെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മുംതാസ്.
അബായ ആണ് തനിക്കിപ്പോൾ ഇഷ്ടപ്പെട്ട ഏറ്റവും നല്ല വസ്ത്രം. ലോകത്തിലുള്ള മികച്ച ഡിസൈനർ വസ്ത്രങ്ങൾ വാങ്ങാനാകും. അതെല്ലാം ധരിച്ചിട്ടുണ്ട്. പക്ഷെ ഒരു അബായ ധരിക്കുമ്പോൾ തോന്നുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു രാഞ്ജിയെ പോലെയാണ് അബായ ധരിക്കുമ്പോൾ തോന്നുന്നതെന്നും മുംതാസ് പറഞ്ഞു.
തനിക്കൊരുപാട് പണം ലഭിച്ചാൽ പണ്ട് ചെയ്ത സിനിമകളുടെ റൈറ്റ്സ് വാങ്ങി ഇന്റർനെറ്റിലുള്ള തന്റെ ഫോട്ടോകളും ദൃശ്യങ്ങളും നീക്കം ചെയ്യാൻ ആഗ്രഹമുണ്ടെന്നും മുംതാസ് പറഞ്ഞു. എന്നെ ആരും അത്തരത്തിൽ കാണരുത്. താൻ മരിച്ചാൽ ഇത്തരം മോശം ഫോട്ടോകൾ പ്രചരിപ്പിക്കരുത്. അത് തനിക്ക് കബറിൽ ബുദ്ധിമുട്ടാകും.
25-26 വയസിലാണ് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ എനിക്ക് വരുന്നത്. വളരെ വേദനയായിരുന്നു. അതൊരു ഡിസബിലിറ്റി പോലെയായി. അതുകൊണ്ട് എനിക്ക് വിവാഹം ചെയ്യാൻ പറ്റില്ല. എനിക്ക് വിവാഹം ചെയ്യണമെന്നുമില്ല. ആർക്കും ബാധ്യതയാകാൻ ആഗ്രഹിക്കുന്നില്ല. ചേട്ടന്റെ കുടുംബവും മക്കളുമാണ് തനിക്കെല്ലാമെന്നും മുംതാസ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…