സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി 

Follow Us :

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു ‘ലൂസിഫർ’, ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി ആയിരുന്നു, ഈ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി ആയി അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു, ഈ ചിത്രത്തിൽ ആരെ എങ്കിലും വക വരുത്താൻ പോകുമ്പോൾ സ്റ്റീഫൻ പലപ്പോഴും ഒറ്റക്കാണ് വണ്ടി ഓടിച്ചുപോകുന്നത്, ശരിക്കും പറഞ്ഞാൽ ആ സീനൊക്കെ സ്റ്റീഫൻ നെടുമ്പള്ളി ഒരു കാലൻ പോത്തുമായി വരുന്ന ഒരു ഇമേജ് ആണ് നല്കിയിരിക്കുന്നത്

അങ്ങനെ ഒന്ന് തിരക്കഥയിൽ ഉണ്ടായിരുന്നോ എന്നാണ് ഒരു അഭിമുഖത്തിൽ അവതാരകൻ തിരകഥ കൃത്ത് മുരളി ഗോപിയോട് ചോദിക്കുന്നത്, ഇതിന് മുരളി ഗോപി പറയുന്ന മറുപടി ഒരിക്കലും അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. പിന്നെ ഇതിന്റെ ഒരു കൺസെപ്റ്റ് വേറെ ഒന്നാണ്. സ്റ്റീഫൻ നെടുമ്പള്ളി ഒരു ഏകാന്തനായ സുന്ദര മനുഷ്യനാണ്. അയാൾ ഒറ്റക്കാണ് നടക്കുന്നത്.

എന്നാൽ അയാൾക്ക് ആളുകളുടെ മനസിലേക്ക് പ്രവേശിക്കാൻ കഴിയും. ആർക്കൊപ്പം നടക്കും അതാണ് ഈ കഥയുടെ കൺസപ്റ്റ്, അല്ലാതെ മറ്റൊന്നും ഈ കഥാപത്രത്തെ കുറിച്ച് താൻ ചിന്തിച്ചിട്ടില്ല. മുരളി ഗോപി പറയുന്നു, ആരധകരെല്ലാം ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ്, സ്റ്റീഫൻ നെടുമ്പള്ളി ആണ് എമ്പുരാനിൽ ഖുറേഷി അബ്രാം എന്ന അധോലോക കഥാപാത്രമായി എത്തുന്നത്, ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.