പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോള്‍ അമ്മയുണ്ടല്ലോ എന്ന സമാധാനം- മുരളി ഗോപി

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മാതൃസ്‌നേഹം തുളുമ്പുന്ന ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അമ്മയുടെ 80-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് താരത്തിന്റെ മനംനിറയ്ക്കുന്ന കുറിപ്പ്. ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനമായിരുന്നു ഒറ്റമൂലിയായെന്ന് മുരളി ഗോപി പറയുന്നു.

‘ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തില്‍, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തില്‍ കൊണ്ടുനടന്നിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണെന്നും അദ്ദേഹം കുറിയ്ക്കുന്നു. ഒപ്പം അച്ഛന്‍ ഭരത് ഗോപിക്കും അമ്മയ്ക്കുമൊപ്പമുള്ള കുഞ്ഞുനാളിലെ ചിത്രവും മുരളി പങ്കുവച്ചിട്ടുണ്ട്.

ഉയര്‍ച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാന്‍ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്… സമചിത്തതയുടെ ആള്‍രൂപമായി ജീവിച്ചു കാണിച്ചതിന്… ഉള്‍സൗഖ്യത്തിന്റെ പൊരുള്‍ കാട്ടിയതിന്… ഉണ്മയോടെ വാണതിന്… ഉള്‍ക്കരുത്തായതിന്… എന്നും… അമ്മ’, എന്നാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമാലോകത്തെത്തുന്നത്. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനായിട്ടാണ് സിനിമയിലേക്കെത്തിയത്. പിന്നീട് സ്വന്തം പേരില്‍ തന്നെ സിനിമാലോകത്ത് ഇടം പിടിയ്ക്കാന്‍ അധികം താമസിക്കേണ്ടി വന്നിട്ടില്ല. വളരെ വേഗം തന്നെ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും നിര്‍മ്മാതാവും അദ്ദേഹം മാറി. 2021-ല്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘തീര്‍പ്പ്’ എന്ന ചിത്രത്തിലൂടെയാണ് മുരളി നിര്‍മ്മാതാവ് ആയത്.

ലൂസിഫര്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പിറന്നതും മുരളി ഗോപിയുടെ തുലികയിലൂടെയാണ്. നിലവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം.

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍, മുരളി ഗോപിയുടെ തൂലികയില്‍ നിന്നും ഉതിരുന്ന മറ്റൊരു സൂപ്പര്‍ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2023ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago