തന്റെ ഫേവറിറ്റ് ലിസ്റ്റിൽ മോഹൻലാൽ ആണെങ്കിൽ ഇപ്പോൾ ഉളവരിൽ മികച്ച നടൻ തന്റെ മനസിലുണ്ട്, മുത്തയ്യ മുരളീധരൻ

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ കഴിഞ്ഞ ദിവസം മലയാളം സിനിമയെ കുറിച്ചും സിനിമ താരങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധേയമാകുന്നത് . ഒരു എഫ് എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട മലയാള താരങ്ങളെ കുറിച്ച് മുരളീധരൻ  പറഞ്ഞത്. മുരളീധരന്റെ  ഫേവറൈറ്റ് ലിസ്റ്റിൽ  മുൻപന്തിയിലുള്ളത്   നടൻ മോഹൻലാൽ   ആണ്.   മലയാള സിനിമകൾ  താൻ കാണാറുണ്ടെന്നും  മോഹന്‍ലാലിന്റെ അഭിനയം മികച്ചതാണെന്നാണ് മുത്തയ്യ മുരളീധരൻ  പറയുന്നത്.  സിനിമയില്‍ ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് അവതാരക ചോദിച്ചപ്പോള്‍, മലയാളത്തില്‍ നിന്നാണോ എന്ന് തിരിച്ച് ചോദിച്ച് ഉറപ്പിച്ച ശേഷം  മുത്തയ്യ മോഹന്‍ലാലിന്റെ പേര് ആണ് പറഞ്ഞത്.   മലയാളത്തില്‍ നാലഞ്ച് താരങ്ങളെ തനിക്ക്   ഇഷ്ടമാണ്. അതിലൊന്ന് മോഹന്‍ലാല്‍ ആണ് പിന്നെ മമ്മൂട്ടി.  എന്നാൽ ജയറാമിനെ  ഒരു കോമഡി താരമായിട്ട്  ആണ്ത നിക്ക് ഇഷ്ട൦ , പൃഥ്വിരാജിനേയും  തനിക്ക് വളരെയധികം ഇഷ്ടമാണ്. പൃഥ്വിരാജിന്റെയും കുറെ സിനിമകള്‍  കണ്ടിട്ടുണ്ട് എന്നും മുരളീധരൻ പറഞ്ഞു .

മമ്മൂട്ടിയുടെ മകനായ   ദുല്‍ഖര്‍ സൽമാനും  എനിക്ക് ഇഷ്ട്ടമാണ്.      തനിക്ക് മോഹൻലാലിനെ ആണ് ഇഷ്ട്ടമെങ്കിലും ഇപ്പോൾ ഉള്ളവരിൽ തനിക്ക് ഇഷ്ട്ടം  ഫഹദ് ഫാസില്‍ നെ യാണ്.   അദ്ദേഹം ഒരു മികച്ച നടനാണ്   . എന്നാൽ  ഇവരില്‍ എല്ലാം മുകളിലാണ് മോഹന്‍ലാല്‍ കാരണം ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം താൻ കണ്ടിരുന്നു . വളരെ പ്രത്യേകതയുള്ള അഭിനയമാണ്. അദ്ദേഹം അഭിനയിക്കുന്ന രീതി തന്നെ വളരെ ഇഷ്ടമാണ്. അദ്ദേഹം ആ കഥാപാത്രമായി മാറുന്നത് അതിമനോഹരമാണ്. തമിഴിലും അദ്ദേഹം ചില സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാളം മാത്രമല്ല എല്ലാ ഇന്ത്യന്‍ ഭാഷകളിലെ സിനിമകളും  കാണാറുണ്ട്. എന്നും മുത്തയ്യ മുരളീധരന്‍ പറഞ്ഞു. അതുപോലെ   കഴിഞ്ഞ ദിവസം ടോവിനോക്കൊപ്പമുള്ള മുരളീധരന്റെ ഫോട്ടോ സോഷ്യൽ മീഡിയിൽ  വൈറലായി മാറിയിരുന്നു.  ടൊവിനോ തന്നെയാണ് ഫോട്ടോ  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ജിമ്മില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് ടൊവിനോ പങ്കുവച്ച ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇന്നത്തെ വര്‍ക്ക് ഔട്ട് സൂപ്പര്‍ എക്സൈറ്റിംഗ് ആയിരുന്നു. ഇന്ന് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ കാണുവാന്‍ അവസരം ലഭിച്ചു. ഫാന്‍ ബോയ് മൊമന്‍റ് എന്നാണ് ടൊവിനോ ഇതിനെ വിശേഷിപ്പിക്കുന്നത്. ആരാധകരും വളരെ ആവേശത്തോടെയായായിരുന്നു ഈ  ചിത്ര ത്തെ കണ്ടിരുന്നത്മി ന്നല്‍ മുരളി, സ്പിന്നര്‍ മുരളിയെ കണ്ടപ്പോള്‍ എന്നാണ് ഒരു കമന്‍റ്. ഞാൻ കേരളത്തിന്റെ മിന്നൽ മുരളി ആണെന്ന്പറയൂ ഭായ്  എന്നാണ് മറ്റൊരു കമന്‍റ്.  എന്തായാലും  ചിത്രം വൈറലാകുകയും ചെയ്യ്തു . മിന്നല്‍ മുരളിയിലെ ഡയലോഗ് വച്ച് നാട്ടാരെ ഓടിവരണെ ജിമ്മിന് തീപിടിച്ചെ തുടങ്ങിയ രസകരമായ ഡയലോഗുകളും ഇതിനടിയിലുണ്ട്. അതേസമയം  മുത്തയ്യ മുരളീധരന്‍റെ ബോയോപിക് 800 അടുത്തിടെയാണ് പുറത്തിറങ്ങിയത്.  എം എസ് ശ്രീപതി സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ ജിയോ സിനിമയിൽ സ്ട്രീം ചെയ്യുന്നുണ്ട്. മധുര്‍ മിത്തലാണ് ചിത്രത്തില്‍ മുത്തയ്യ മുരളീധരനായി അഭിനയിച്ചത്. മഹിമ നമ്പ്യാർ ആയിരുന്നു ചിത്രത്തിൽ മുരളിയുടെ ഭാര്യയുടെ വേഷത്തിൽ എത്തിയിരുന്നത്.  ആദ്യം വിജയ് സേതുപതിയെ നായകനാക്കി പ്രഖ്യാപിച്ച ഈ ചിത്രം തമിഴ് നാട്ടിൽ വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ശ്രീലങ്കന്‍ തമിഴ് കൂട്ടക്കൊലയെ മുത്തയ്യ മുരളീധരന്‍ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്‌സെയ്ക്ക് അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ അനുകൂലിച്ചു കൊണ്ട് മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജയും വൈരമുത്തവുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

5 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

7 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago