അങ്ങ് മൈസൂരുവിലും തിളങ്ങി മലയാള സിനിമ; ഇരട്ടി മധുരം, മികച്ച നടൻ മാത്യൂ മാമ്പ്ര, മികച്ച സംവിധായകൻ ജി. പ്രജേഷ്സെൻ

മൈസൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത “കിർക്കൻ” എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരം. റോഷാക്, ഇമ്പം, ചെരാതുകൾ, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് മാമ്പ്ര അഭിനയിച്ച മറ്റ് സിനിമകൾ. ഇതിൽ ചെരാതുകളിലെ അഭിനയത്തിന് മുൻപ് സ്വീഡിഷ് അവാർഡ് ലഭിച്ചിരുന്നു.

‘ദ സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിലൂടെ പ്രജേഷ്‌ സെൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതവും ജീവിതപ്രതിസന്ധികളും പരാമർശിച്ച ‘ദ സീക്രട്ട് ഓഫ് വുമൺ’ ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ ജീവിതത്തിന്റെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി. റഷീദ് പറമ്പിൽ സംവിധാനം ചെയ്ത ‘കോലാഹലം’ മികച്ച വിദേശ സിനിമക്കുള്ള പുരസ്കാരവും നേടി. ഇന്ത്യക്കകത്തും പുറത്തുംനിന്നുള്ള മുന്നൂറോളം സിനിമകളാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചത്.

മൈസൂരു മഹാരാജാസ് കോളജ് സെന്റിനറി ഹാളിൽ നടന്ന ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കർണാടക ഫിലിം പ്രൊഡ്യൂസർ അസോസിയേഷൻ മുൻ പ്രസിഡന്റ് ബി.എ.എം.എ ഹരീഷ് മുഖ്യാതിഥിയായി. കന്നട, തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തു.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago