അത് മാനസികമായി എന്നെ ഒരുപാട് തളർത്തി, അങ്ങനെയാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നത്!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് മൈഥിലി. വളരെ കുറച്ച് സമയം കൊണ്ടാണ് യുവ നായികമാരുടെ ഇടയിൽ മൈഥിലിയും സ്ഥാനം നേടിയത്. കുറച്ച് നാളുകൾ സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ സിനിമയിൽ നിന്ന് അപ്രത്യക്ഷം ആയിരിക്കുകയാണ്. കുറച്ച് നാളുകൾ കൊണ്ട് മൈഥിലിയുടേതായി ചിത്രങ്ങൾ ഒന്നും തന്നെ പുറത്ത് ഇറങ്ങുന്നില്ല. താരം  സോഷ്യൽ മേടയിലും അധികം സജീവമല്ല. മൈഥിലി എവിടെ ആണെന്ന് പോലും ആരാധകർക്ക് അറിയില്ലായിരുന്നു. ഇപ്പോഴിതാ സിനിമയിൽ നിന്ന് വിട്ട് നിൽക്കാനുള്ള കാരണം തുറന്ന് പറഞ്ഞു താരം തന്നെ എത്തിയിരിക്കുകയാണ്.

സിനിമകളിൽ സെലെക്ടിവ് ആകാൻ കഴിയാതെ പോയത് തന്റെ വലിയ ഒരു പരാജയം ആണെന്ന് താരം പറഞ്ഞിരുന്നു. എന്നാൽ ഒരു നടിയെന്ന നിലയിൽ അത് തന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടില്ല എന്നും കാരണം എല്ലാ താരങ്ങളൂം തങ്ങളുടെ അഭിനയ ജീവിതത്തിൽ നല്ല സിനിമകളും മോശം സിനിമകളും ചെയ്തിട്ടുണ്ടെന്നും ആണ് മൈഥിലി അന്ന് പറഞ്ഞത്. ഇപ്പോൾ സിനിമയിൽ നിന്ന് താൻ ബ്രേക്ക് എടുക്കാൻ ഉണ്ടായ കാരണം ആണ് തുറന്ന് പറയുന്നത്. സിനിമയുടെ പുറത്ത് തനിക്ക് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം പൂർണ്ണമായി തന്റെ കുഴപ്പം കൊണ്ട് മാത്രം ആണെന്നതുമാണ് മൈഥിലി പറഞ്ഞത്.

തന്നെ പറ്റി വളരെ മോശമായ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചത്. അതൊന്നും എന്നെ മാനസികമായി തളർത്തിയില്ല എങ്കിലും എന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയും എല്ലാം അതൊക്കെ മാനസികമായി ഒരുപാട് തളർത്തി. അങ്ങനെ ഒരു സാഹചര്യത്തിൽ ആണ് ഞാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത്. കുറച്ച് നാളുകൾ ഞാൻ സഹോദരന് ഒപ്പം വിദേശത്ത് ആയിരുന്നു. ഇതിൽ നിന്ന് എല്ലാം ഒരു ബ്രേക്ക് വേണമെന്ന് ഞാനും മാനസികമായി ആഗ്രഹിച്ചിരുന്നു. പെൺകുട്ടികൾ സാദാരണ ഒരു പ്രേശ്നത്തിൽ വീഴുമ്പോൾ ഒന്നെങ്കിൽ അതിന്റെ കാരണം അവർക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ആൾ ഇല്ലാത്ത കൊണ്ട്, മറ്റ് ചിലർക്ക് പറഞ്ഞു കൊൺടുത്താലും അനുഭവം വന്നാലേ പടിക്കു. ഞാൻ ആ ഗണത്തിൽ പെട്ട ആൾ ആണെന്നും മൈഥിലി പറഞ്ഞു.

 

 

 

 

 

 

 

Devika Rahul