‘ഞങ്ങളുടെ രാജകുമാരന്റെ അവിസ്മരണീയമായ 365 ദിവസങ്ങള്‍’!! മകന് ഹൃദ്യമായ പിറന്നാള്‍ ആശംസയുമായി മൈഥിലി

പാലേരി മാണിക്യത്തിലൂടെ മലയാള സിനിമയിലെത്തി ആരാധരെ സ്വന്തമാക്കിയ താരമാണ് മൈഥിലി. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ താരമായിരുന്നു നടി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. 2022 ഏപ്രില്‍ 28നായിരുന്നു മൈഥിലിയുടെ വിവാഹം. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയുടെ ഭര്‍ത്താവ്. കുഞ്ഞ് പിറന്ന സന്തോഷവും മൈഥിലി തന്നെയാണ് പങ്കുവച്ചത്.

ഇപ്പോഴിതാ താരത്തിന്റെ ഒരു സന്തോഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് മകന്‍ പിറന്നത്. നീല്‍ എന്നാണ് കുഞ്ഞിന്റെ പേര്. മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

‘ഞങ്ങളുടെ രാജകുമാരന്റെ അവിസ്മരണീയമായ 365 ദിവസങ്ങള്‍. നീ ജനിച്ചതില്‍ ഒരുപാട് സന്തോഷം. ജന്മദിനാശംസകള്‍’ എന്നാണ് മൈഥിലി നീലിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളാണ് മൈഥിലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

പൗര്‍ണ്ണമി ദിനത്തിലാണ് താരത്തിന് കുഞ്ഞ് ജനിച്ചത്. നീല്‍ എന്നത് ഗാലിക്, ഐറിഷ് വംശജരുടെ പേരാണ് എന്നും നീല്‍ എന്ന പേരിന് ചാമ്പ്യന്‍ , വിജയം, വികാരഭരിതമായ, ക്ലൗഡ് എന്നിങ്ങിനെ നിരവധി മനോഹരമായ അര്‍ത്ഥങ്ങള്‍’ ഉണ്ടെന്നും മൈഥിലി പറഞ്ഞിരുന്നു. നീല്‍ സമ്പത്ത് എന്നാണ് കുഞ്ഞിന്റെ പേര്. നീലന്‍ എന്നാണ് വീട്ടില്‍ വിളിക്കുന്നത് എന്ന് താരം പറഞ്ഞിട്ടുണ്ട്.

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കൊടൈക്കനാലില്‍ ആണ് മൈഥിലി സ്ഥിര താമസമായിരിക്കുന്നത്. ടൂറിസ്റ്റായി കൊടൈക്കനാലില്‍ പോയപ്പോള്‍ ഇഷ്ടപ്പെട്ടു, അങ്ങനെ അവിടെ സ്ഥലം വാങ്ങിച്ച് സെറ്റിലായി. പ്രണയ വിവാഹമായിരുന്നു മൈഥിലിയുടേത്.

മൈഥിലിയുടെ ലീഗല്‍ ഫോര്‍മാലിറ്റീസും ഡോക്യുമെന്റേഷനുമൊക്കെ ചെയ്തിരുന്നൊരു വക്കീലിന് 150 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. ആ സ്ഥലത്ത് ഒരു ട്രീ ഹൗസ് നിര്‍മ്മിക്കാനെത്തിയതായിരുന്നു ആര്‍ക്കിടെക്ടായ സമ്പത്ത്. സസ്റ്റെയ്‌നബിള്‍ ബില്‍ഡിംഗ്‌സാണ് സമ്പത്ത് ചെയ്യുന്നത്. അങ്ങനെയാണ് മൈഥിലിയുമായി പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മൈഥിലിയും സമ്പത്തും വിവാഹിതരായത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago