Categories: Bigg bossFilm News

ദില്‍ഷയും റോബിനും നിര്‍മ്മാതാവ് ബാദുഷയുടെ വീട്ടില്‍ എത്തി..! സിനിമ വിശേഷങ്ങള്‍ തിരക്കി ആരാധകര്‍!!

ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തായി ദിവസങ്ങള്‍ക്കുള്ളിലാണ് ഡോക്ടര്‍ റോബിന്‍ തന്റെ ആദ്യ സിനിമാ വിശേഷവുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. ഇപ്പോഴിതാ നിര്‍മ്മാതാവ് ബാദുഷയുടെ വീട്ടില്‍ എത്തിയ റോബിന്റെയും ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷയുടേയും ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇരുവരും ഒരുമിച്ച് അല്ല നിര്‍മ്മാതാവ് ബാദുഷയുടെ വീട്ടില്‍ എത്തിയത് എങ്കിലും ആരാധകര്‍ ഇരുവരുടേയും ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഇരുവരും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുമോ എന്നാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്. ഇരുവരും ജോഡികളായി സിനിമയില്‍ എത്തുന്നത് ദില്‍റോബ് ഫാന്‍സിന്റെ ഒരു വലിയ ആഗ്രഹം തന്നെയാണ്. ബിഗ് ബോസ് വിന്നര്‍ ദില്‍ഷ എന്റെ വീട്ടില്‍ അതിഥി ആയി എത്തിയപ്പോള്‍ എന്നാണ് കുടുംബത്തോടൊപ്പം ദില്‍ഷയും നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് നിര്‍മ്മാതാവ് ബാദുഷ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ബിഗ് ബോസ് താരം എന്റെ വീട്ടില്‍ എന്ന് കുറിച്ചാണ് റോബിനൊപ്പമുള്ള ഫോട്ടോ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പങ്കുവെച്ചത്.

ഈ ഫോട്ടോകള്‍ അദ്ദേഹം പങ്കുവെച്ചതോടെയാണ് സിനിമയുടെ വിശേഷങ്ങള്‍ തിരക്കി ആരാധകരും എത്തുന്നത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഇതൊരു സൗഹൃദ സംഭാഷണം മാത്രമാണെന്നും പറയുന്നു. അതേസമയം, തന്റെ ആദ്യ സിനിമയെ കുറിച്ച് ഇതിനോടകം തന്നെ റോബിന്‍ ആരാധകരെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്നസിനിമയിലാണ് റോബിന്‍ നടനായി എത്തുന്നത്.

തനിക്ക് ഈ അവസരം ഒരുക്കി തന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് അദ്ദേഹം പുതിയ സിനിമയുടെ പോസ്റ്റ് പങ്കുവെച്ചിരുന്നത്. പിന്നീട് റോബിന്റെ സിനിമയില്‍ ദില്‍ഷയും ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതെല്ലാം സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും തീരുമാനം ആണല്ലോ എന്നായിരുന്നു റോബിന്‍ പ്രതികരിച്ചിരുന്നത്. മലയാള സിനിമാ രംഗത്തേക്ക് തുടക്കം കുറിയ്ക്കുന്ന റോബിന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാലും എത്തിയിരുന്നു.

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

53 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago