ലാല്‍ ജൂനിയറിന്റെ പുതിയ ചിത്രം ‘നടികര്‍ തിലക’ത്തിലൂടെ മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിലേക്കും. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പുഷ്പ – ദ റൈസ് പാര്‍ട്ട് 1 പോലുള്ള ജനപ്രിയ തെലുങ്ക് ചിത്രങ്ങള്‍ ഒരുക്കിയത് മൈത്രി മൂവി മേക്കേഴ്സ് ആണ്.
അലന് ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ ഗോഡ്സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മേക്കേഴ്സിലെ വൈ.നവീനും, വൈ.രവി ശങ്കറും ചേര്‍ന്നാണ് നടികര്‍ തിലകം നിര്‍മിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന കൊമേഴ്സ്യല്‍ എന്റര്ടെയ്നര് ചിത്രമാണ് നടികര്‍ തിലകം. ടൊവിനോ തോമസും സൗബിന് ഷാഹിറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.
സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. ബാലയായിട്ടാണ് സൗബിന് എത്തുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിന് സോമശേഖരനാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…