എന്റെ ഉമ്മ, ദിലീപിന്റെയും, ദിലീപിന്റെയും തന്റെ ഉമ്മയുടെയും ചിത്രം പങ്കുവെച്ച് നാദിർഷ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് നാദിർഷ. മിമിക്രിയിലൂടെ കലാജീവിതം ഒന്നിച്ച്‌ ആരംഭിച്ച്‌ അടുത്ത സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് ദിലീപും നാദിര്‍ഷയും. ഇരുവരും ഒന്നിക്കുന്നൊരു സിനിമ വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തിന്റെ ഒരുക്കങ്ങൾ എല്ലാം ഏറെക്കുറെ പൂർത്തിയായിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരങ്ങൾ ആണ് നാദിർഷയും ദിലീപും, ഇരുവരും തമ്മിൽ കാലങ്ങളായി വളരെ അടുത്ത സൗഹൃദമാണ്,സിനിമയിലെത്തിയതിന് ശേഷവും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. നാദിര്‍ഷ സംവിധായകനായി മാറിയപ്പോള്‍ പിന്തുണയുമായി ദിലീപ് ഒപ്പമുണ്ടായിരുന്നു. എന്നാണ് നിങ്ങളൊരുമിച്ചുള്ള സിനിമയെന്നായിരുന്നു അന്ന് പ്രേക്ഷകര്‍ ചോദിച്ചത്. നാദിര്ഷയുടെയും ദിലീപിന്റെയും സൗഹൃദം ഇരുവരുടെയും കുടുംബത്തിലേക്കും എത്തിച്ചേർന്നിരിക്കുകയാണ്. പൊതുവേദികളിൽ എത്തിയാലും കുലീനതയോടെ സംസാരിക്കുന്ന നാദിർഷായുടെ സ്വഭാവം മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ്. ഇപ്പോൾ നാദിർഷ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നെടുന്നത്, തന്റെ ആത്മാർത്ഥ സുഹൃത്ത് ദിലീപിന്റെയും തന്റെ ഉമ്മയുടെയും ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ ഉമ്മ ദിലീപിന്റെയും എന്ന കാപ്ഷനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചത്, ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.

കേശു ഈ വീടിന്റെ നാഥൻ ആണ് ദിലീപിന്റെ വരാൻ ഇരിക്കുന്ന ചിത്രം, നാദിര്ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, എന്നാൽ ചിത്രത്തിന്റെ പേരിനെച്ചൊല്ലി നിരവധി വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. അതിനുള്ള മറുപടിയുമായി നാദിർഷ എത്തിയിരുന്നു,

ഈശോ ‘ സിനിമയുടെ 2nd motion poster ബുധനാഴ്‌ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക് എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം മാറ്റും .

അല്ലാതെ തൽക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല . എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . ‘കേശു ഈ വീടിന്റെ നാഥൻ ‘ ഈശോ ‘ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക എന്നാണ് നാദിർഷ നൽകിയ മറുപടി

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago