‘നാഗാർജുന തന്റെ അരയില്‍ കെട്ടിപ്പിടിക്കാന്‍ ഇഷ്ടപ്പെട്ടില്ല’ ; സിനിമ നിരസിച്ച് നദിയ മൊയ്തു

തെലുങ്ക് ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ നായകന്മാരില്‍ ഒരാളാണ് നാഗാര്‍ജുന. തെലുങ്കിൽ മാത്രമല്ല, മലയാളികൾക്കും പ്രിയങ്കരനായ നടനാണ് നാഗാർജുന അക്കിനേനി. പിതാവ് അക്കിനേനി നാഗേശ്വര റാവുവിന്റെ പിന്നാലെ സിനിമയിലേക്ക് എത്തിയ നാഗര്‍ജുന തന്റെ കരിയറില്‍ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. നാഗര്‍ജുനയുടെ നായികയാവാന്‍ ആഗ്രഹിക്കാത്ത തെന്നിന്ത്യന്‍ നടിമാരുണ്ടാവില്ല. മുന്‍നിരയിലുള്ള താരസുന്ദരിമാരെല്ലാം ഏറെ ആഗ്രഹിക്കുന്നൊരു കാര്യം കൂടിയാണ്. എന്നാല്‍ നടനൊപ്പം അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ഒരു നടി കൂടിയുണ്ട്. നാഗര്‍ജുനയുടെ കൂടെ അഭിനയിക്കാന്‍ തീരെ താല്‍പര്യമില്ലെന്ന് അറിയിച്ചത് മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടി നാദിയ മൊയ്തുവാണ്. നാഗാര്‍ജുനയെ നായകനാക്കി കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ‘സൊഗ്ഗാടേ ചിന്നി നയന’, ഈ ചിത്രത്തിന്റെ വിജയം പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഈ ചിത്രത്തില്‍ നാഗാര്‍ജുന ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. ഒപ്പം രണ്ട് നായികമാരും ഉണ്ടായിരുന്നു. രമ്യ കൃഷ്ണയും ലാവണ്യ ത്രിപാഠിയുമാണ് ചിത്രത്തില്‍ നാഗര്‍ജുനയുടെ ഭാര്യമാരുടെ റോളില്‍ അഭിനയിച്ചത്.

ഈ ചിത്രത്തില്‍ രമ്യ കൃഷ്ണ അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്യാനിരുന്നതും അതിന് സമ്മതം അറിയിച്ചതും നടി നാദിയ മൊയ്തുവായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ മുഴുവന്‍ കഥയും കേട്ട ശേഷം, ഈ സിനിമയിലെ നാഗാര്‍ജുനയുടെ കഥാപാത്രത്തിന്റെ പോലെയുള്ള ഒരു ശീലം കാരണം അവരത് നിരസിക്കുകയായിരുന്നു. രമ്യ കൃഷ്ണയ്ക്ക് മുമ്പ് നദിയെയാണ് സിനിമയിലേക്ക് അണിയറ പ്രവര്‍ത്തകര്‍ ക്ഷണിച്ചത്. സിനിമയുടെ കഥ മുഴുവന്‍ കേട്ടതിന് ശേഷമാണ് നാഗര്‍ജുനയുമായി കൂടുതല്‍ ഇന്റിമസി സീനുകളുണ്ടെന്ന് നടി അറിയുന്നത്. രമ്യ അവതരിപ്പിച്ച നദിയയുടെ കഥാപാത്രം ഈ സിനിമയില്‍ നാഗാര്‍ജുനയെ പലപ്പോഴും കെട്ടിപ്പിടിക്കുന്ന സീനുകളുണ്ട്. മാത്രമല്ല തന്റെ അരയില്‍ കെട്ടിപ്പിടിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ നദിയ ഈ സിനിമ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ആ സ്ഥാനത്തേക്ക് രമ്യ കൃഷ്ണന് അവസരം ലഭിക്കുന്നത്.

രമ്യ ഈ വേഷം മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. മാത്രമല്ല ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറുകയും ചെയതു. എന്നാല്‍ നദിയ ഈ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഈ ചിത്രം കൂടുതല്‍ വിജയിക്കുമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. മാത്രമല്ല ഒരു കാലത്ത് തിളങ്ങി നിന്ന നടിയ്ക്ക് ശക്തമായൊരു തിരിച്ച് വരവ് കിട്ടിയോ എന്നത് സംശയമാണ്. നിലവില്‍ മലയാളത്തില്‍ അമ്മ വേഷങ്ങളിലാണ് നാദിയ മൊയ്തു അഭിനയിക്കുന്നത്. തമിഴില്‍ നിര്‍മ്മിച്ച ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്ന സിനിമയാണ് നാദിയയുടേതായി അവാസാനമെത്തിയ ചിത്രം. അതേസമയം നടി അമലയുടെ ഭർത്താവ്, നടൻ നാഗ ചൈതന്യയുടെ പിതാവ് എന്നിങ്ങനെയും നാഗാർജുനയെ സിനിമാ ലോകത്തിനറിയാം. അദുർതി സുബ്ബ റാവു സംവിധാനം ചെയ്ത് അക്കിനേനി നാഗേശ്വര റാവു നായകനായി അഭിനയിച്ച സുഡിഗുണ്ടലു എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.  വി. മധുസൂധന റാവുവിന്റെ 1996-ലെ ആക്ഷൻ-ഡ്രാമ വിക്രം എന്ന ചിത്രത്തിലൂടെയാണ് നാഗാർജുന നായകനായി അരങ്ങേറ്റം കുറിച്ചത്, അത് ഹിന്ദി ചിത്രമായ ഹീറോയുടെ ഔദ്യോഗിക റീമേക്കായിരുന്നു. പിന്നീട്  മികച്ച നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരെ വലിയ തോതില്‍ സന്തോഷിപ്പിക്കുകയും വലിയ ആരാധക പിന്‍ബലം സ്വന്തമാക്കുകയും ചെയ്തു നാഗാർജുന. ഒരു കാലഘട്ടത്തില്‍ സിനിമയില്‍ മികച്ച വിജയം സ്വന്തമാക്കിയതിനൊപ്പം ഇപ്പോള്‍ ടെലിവിഷന്‍ ഷോകളിലും തിളങ്ങി നില്‍ക്കുകയാണ്. തെലുങ്ക് ബിഗ് ബോസിന്റെ അവതാരകനായിട്ടെത്തിയാണ് നാഗര്‍ജുന ഇപ്പോൾ  ശ്രദ്ധേയനാവുന്നത്.

 

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago