തന്നെ അത്ഭുതപ്പെടുത്തിയ വെബ് സീരിസ് ഏതെന്ന ചോദ്യത്തിന് നാഗചൈതന്യയുടെ ഉത്തരം ശ്രെദ്ധയാകുന്നു

ചിമ്പുവും തൃഷയും ജോഡികൾ ആയ വിണ്ണെെത്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായിരുന്ന  2010 ൽ പുറത്തിറങ്ങിയ  യെ മായ ചെസവ എന്ന സിനിമയിലൂടെയാണ് സമാന്തയും നാ​ഗ ചൈതന്യയും ആദ്യമായി വെള്ളിത്തിരയിൽ ഒരുമിച്ചെത്തുന്നത്. ഓൺ സ്ക്രീനിലെ മിന്നും താരങ്ങൾ ഓഫ് സ്ക്രീനിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആഘോഷിച്ചതാണ്. എന്നാൽ സമാന്തയും നാ​ഗ ചൈതന്യയും വേർപിരിഞ്ഞിട്ട് നാളുകൾ ഏറെയായെങ്കിലും ഇവരുടെ വേർപിരിയൽ ആരാധകർക്ക് ഇന്നും ഈ സംഭവം നിരാശയുണ്ടാക്കുന്ന ഒന്നാണ്. ഇപ്പോഴിതാ നാ​ഗ ചൈതന്യ നടത്തിയ പരാമർശമാണ് ശ്രദ്ധ നേടുന്നത്. തന്നെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ വെബ് സീരീസ് ഏതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. ഫാമിലി മാൻ സീരീസാണ് തനിക്കിഷ്ടപ്പെട്ടതെന്നാണ് നാ​ഗ ചൈതന്യ നൽകിയ മറുപടി. ഫാമിലി മാൻ സീരീസിനെക്കുറിച്ച് നാ​ഗ ചൈതന്യ പരാമർശിക്കുമെന്ന് ആരാധകർ കരുതിയിരുന്നില്ല. മുൻ ഭാര്യ സമാന്തയാണ് ഈ സീരീസിന്റെ രണ്ടാം സീസണിൽ പ്രധാന വേഷം ചെയ്തത്.

നെ​ഗറ്റീവ് വേഷത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച സമാന്ത വൻ പ്രേക്ഷക പ്രശംസ നേടി. നേരത്തെ സമാന്ത തെരഞ്ഞെടുക്കുന്ന പ്രൊജക്ടുകൾ നാ​ഗ ചൈതന്യയെ ചൊടിപ്പിച്ചെന്നും ഇതാണ് അകൽച്ചയ്ക്ക് കാരണമായതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കുടുംബത്തിന്റെ പേരിനും പ്രതിഛായക്കും മോശമുണ്ടാക്കുന്ന റോളുകൾ ചെയ്യില്ലെന്ന് നാ​ഗ ചൈതന്യ പറയുകയുമുണ്ടായി. അതേസമയം തന്നെ ടോളിവുഡ് ആഘോഷിച്ച താര ജോ‍ഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ഏവരും ഏറെ സന്തോഷിച്ചതാണ്. ഒരുപിടി സിനിമകളിൽ പ്രണയ ജോഡികളായി ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോൾ ഉണ്ടായിരുന്ന കെമിസ്ട്രി പിന്നീട് ഇവരുടെ വ്യകതി ജീവിതത്തിൽ ഉണ്ടായില്ല എന്നതാണ് വാസ്തവം. മജിലി ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നാ​ഗ ചൈതന്യയും സമാന്തയും മികച്ച പ്രകടനമാണ്‌ കാഴ്ച വെച്ചത്. 2017 ലായിരുന്നു സമാന്ത-നാ​ഗ ചൈതന്യ വിവാഹം നടന്നത്. സിനിമാ ലോകത്തെ നിരവധി പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് ശേഷവും സമാന്ത കരിയറിൽ സജീവമായിരുന്നു. എന്നാൽ നാല് വർഷം മാത്രമേ ഇരുവരുടെയും ബന്ധത്തിന് ആയുസുണ്ടായുള്ളൂ. 2021ൽ സമാന്തയും നാ​ഗചൈതന്യയും വേർ പിരിഞ്ഞു. വിവാഹ മോചനത്തിന് കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ താരങ്ങൾ തയ്യാറായില്ല. ഡിവോഴ്സിന് ശേഷം ഇരുവരും കരിയറിലെ തിരക്കുകളിലേക്ക് കടന്നു. കുറച്ച് നാളുകൾക്ക് ശേഷം നാ​ഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി ഡേറ്റിം​ഗിലാണെന്ന ​ഗോസിപ്പും വന്നു. എന്നാൽ സമാന്ത എന്നും വ്യത്യസ്തമായ റോളുകൾ തേടുന്ന നടിയാണ്.

സൂപ്പർ ‍ഡീലക്സ്, ഫാമിലി മാൻ തുടങ്ങിയ പ്രൊജക്ടുകളിൽ സമാന്ത ഒപ്പുവെക്കുന്നത് വിവാഹിതയായിരിക്കെയാണ്. ഈ പ്രൊജക്ടുകളിൽ ഇന്റിമേറ്റ് രം​ഗങ്ങളിലും നടി അഭിനയിച്ചു. ഇതാണോ വിവാ​ഹമോചനത്തിന് കാരണമായതെന്ന് നേരത്തെ ചോദ്യങ്ങൾ വന്നിരുന്നു. എന്നാലിപ്പോൾ ഫാമിലി മാൻ ഇഷ്ടപ്പെട്ട സീരാസാണെന്ന് പറഞ്ഞതോടെ ഈ അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കുകയാണ്. വിവാഹ മോചനത്തിന് ശേഷം പുഷ്പ എന്ന ചിത്രത്തിൽ ഡാൻസ് നമ്പർ ചെയ്യാനും സമാന്ത തയ്യാറായി. വിവാഹമോചനത്തിന് ശേഷം മറ്റ് ചില പ്രതിസന്ധികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നു. കഴിഞ്ഞ കുറേ നാളുകളായി മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ ചികിത്സയിലാണ് സമാന്ത. ചികിത്സയുടെ ഭാ​ഗമായി സിനിമകളുടെ തിരക്കും കുറച്ചിട്ടുണ്ട്. ഖുശിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ് ദേവരകൊണ്ട നായകനായെത്തിയ സിനിമ മികച്ച വിജയം നേ‌ടി. സിതാഡെൽ എന്ന സീരീസ് സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്. കഴിഞ്ഞ ദിവസം സമാന്ത കുട്ടികളെ ദത്തെടുക്കാൻ ഒരുങ്ങുന്നെന്ന വാർത്ത വന്നിരുന്നു. എന്നാൽ നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago