അഭിഷേക് നാമയുടെ സംവിധാനത്തില്‍ ‘നാഗബന്ധം’ ഒരുങ്ങുന്നു; ടൈറ്റില്‍ ഗ്ലിമ്പ്സ് ശ്രദ്ധയേറുന്നു

അഭിഷേക് പിക്ചേഴ്സിന്റെ ബാനറില്‍ തണ്ടര്‍ സ്റ്റുഡിയോസുമായി സഹകരിച്ച് അഭിഷേക് നാമയുടെ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘നാഗബന്ധം’ ഒരുങ്ങുന്നു. നിര്‍മാതാവും ഡിസ്ട്രിബ്യുട്ടറുമായ അഭിഷേക് നാമ ഗൂഢാചാരി, ഡേവിള്‍ : ദി സീക്രട്ട് ഏജന്റ് തുടങ്ങിയ ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അഭിഷേക് പുതിയ സിനിമ എക്‌സ്പീരിയന്‍സ് നല്‍കാന്‍ ഒരുങ്ങുന്നു. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറില്‍ തണ്ടര്‍ സ്റ്റുഡിയോസുമായി സഹകരിച്ച് മധുസുധന്‍ റാവു ചിത്രം നിര്‍മിക്കുന്നു.

അഭിഷേക് നാമ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. ദേവാന്‍ഷ് നാമ ചിത്രം അവതരിപ്പിക്കുമ്പോള്‍ ദേവ് ബാബു ഗാന്ധി ചിത്രത്തിന്റെ സഹ നിര്‍മാതാവാകുന്നു.
ഉഗദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അഭിഷേക് പിക്‌ചേഴ്സ് ചിത്രത്തിന്റെ ടൈറ്റില്‍ അതിഗംഭീരമായ ഗ്ലിമ്പ്സ് വീഡിയോയിലൂടെ പുറത്ത് വിട്ടു. ‘നാഗബന്ധം : ദി സീക്രട്ട് ട്രെഷര്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. ചിത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ പുതിയൊരു വിസ്മയ ലോകത്തേക്ക് കൊണ്ട് പോകുന്നു. ഗംഭീര സൗണ്ട്ട്രാക്ക് കൊണ്ടും അതിഗംഭീര വിഷ്വല്‍സ് കൊണ്ടും വിഎഫ്എക്സ് വര്‍ക്ക് കൊണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഗ്ലിമ്പ്സ് വീഡിയോ.

കെജിഎഫ് ഫെയിം അവിനാഷ് അഘോരി ക്യാരക്ടറായി എത്തുന്നു. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന നാഗബന്ധം മാജിക്കും മിസ്റ്ററിയും ചേര്‍ന്നാണ് ഒരുങ്ങുന്നത്. ക്യാമറ – സൗന്ദര്‍ രാജന്‍ എസ്, മ്യുസിക്ക് ഡയറക്ടര്‍ – അഭി, സംഭാഷണം – ശ്രീകാന്ത് വിസ്സ, എഡിറ്റര്‍ – സന്തോഷ് കാമി റെഡ്ഢി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗാന്ധി നടികുടികര്‍. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളില്‍ ഒരുമിച്ച് ചിത്രം റിലീസിനെത്തും. 2025 ല്‍ ചിത്രം റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ മെയിന്‍ താരങ്ങള്‍ ഇനിയും പ്രഖ്യാപിക്കാനിരിക്കുകയാണ്. പി ആര്‍ ഒ – ശബരി

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago