Film News

അന്ന് ഇര ഞാൻ ആണെങ്കിൽ ഇന്ന് മകൻ! സമൂഹത്തിന്റെ അധഃപതനമാണ് ഈ ഗോസിപ്പുകൾ, നാഗാർജുന

സിനിമ മേഖലയിൽ ഒരു പ്രധാന പ്രശ്നമാണ് നാടിനടന്മാരെ കുറിച്ചുള്ള ഗോസിപ്പുകൾ, ഇപ്പോൾ അങ്ങനൊരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ നാഗാർജുന, നാ​ഗാർജുനയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതും നടി അമല അക്കിനേനിയുമായുള്ള രണ്ടാം വിവാഹവും,  തബവുവിനെക്കുറിച്ചും നാ​ഗാർജുനയെക്കുറിച്ചമുള്ള  ഗോസിപ്പുകൾ എല്ലാം തന്നെ ചർച്ച ആയ വിഷയമായിരുന്നു, അന്ന് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ തന്റെ മക്കളുടെ ജീവിതത്തിലും സംഭവിക്കുകയാണെന്ന് നടൻനാഗാർജുന പറയുന്നു,

മൂത്ത മകൻ നാ​ഗ ചൈതന്യയു൦ , സാമന്തയും തമ്മിലുള്ള വിവാഹ മോചനം  വർത്തകളിലെല്ലാം ചർച്ച ആയ വിഷയമായിരുന്നു, വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ന‌ടി അനുഷ്ക ഷെട്ടിയും നാ​ഗർജുനയും   വിവാഹിതരാകാൻ പോകുന്നു  എന്നുള്ള വാർത്തയും മുൻപ് എത്തിയിരുന്നു, സമൂഹത്തിന്റെ അധപതനത്തിന്റെ സൂചനയാണ് ഇത്തരം ​ഗോസിപ്പുകളെന്നു  നടൻ പറയുന്നു

നാ​ഗാർജുനയും ,നാ​ഗ ചൈതന്യയുംഇപ്പോൾ തങ്ങളുടെ  കരിയറിലെ തിരക്കുകളിലാണ്. സമാന്തയുമായി പിരിഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് നാ​ഗ ചൈതന്യ തയ്യാറായിട്ടില്ല. അതേസമയം നടി ശോഭിതയുമായി നാ​ഗ ചൈതന്യ ഡേറ്റിം​ഗിലാണെന്ന് ​ഗോസിപ്പുകളുണ്ട്. ഇതേക്കുറിച്ച് ഇരുവരും  പ്രതികരിച്ചിട്ടില്ല.

Suji