ഒരു കോടി രൂപ, ഇരുപതിലധികം വര്‍ഷങ്ങള്‍, ക്ഷേത്രം പണിതു!! എല്ലാം നാഗാര്‍ജുനയ്ക്ക് വേണ്ടി.!

തെന്നിന്ത്യയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് നാഗാര്‍ജുന. ബാലതാരമായി സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ ഇദ്ദേഹം, ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്തിന്റെ താരമായി മാറിയ അദ്ദേഹം തമിഴ്, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അങ്ങനെ പല ഭാഷകളിലായി ആരാധകരെ സൃഷ്ടിച്ച അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകന്‍ ചെയ്തിരിക്കുന്ന പ്രവര്‍ത്തി കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് മറ്റുള്ളവര്‍.

നാഗാര്‍ജുനയ്ക്ക് വേണ്ടി ഒരു കോടി രൂപയിലധികം ചിലവിട്ട് ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍. ഈ ക്ഷേത്രത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.നാഗാര്‍ജുനയ്ക്ക് ഏറെ പ്രശംസകള്‍ നേടികൊടുത്ത സിനിമയായ അന്നമയ്യ എന്ന സിനിമ കണ്ടുള്ള അദ്ദേഹത്തോടുള്ള ഇഷ്ടമാണ്

ഈ ഒരു ക്ഷേത്രം പണിയുക എന്ന ആശയത്തിലേക്ക് എത്തിച്ചത് എന്നും ആരാധകന്‍ പറയുന്നു. 1997ലാണ് അന്നമയ്യ എന്ന സിനിമ റിലീസാകുന്നത്. അന്നമയ്യ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ നാഗാര്‍ജുനയോടുള്ള ആരാധന കൊണ്ടാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. 1997ല്‍ അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടതിനെ കുറിച്ചും ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്

എന്നും കാണിച്ച് അഖില്‍ ആണ് ഇതേ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇരുപതില്‍ അധികം വര്‍ഷം എടുത്ത് ഒരുകോടിയിലധികം രൂപ ചിലവിട്ടാണ് ഗുണ്ടൂര്‍ സ്വദേശി ഈ ക്ഷേത്രം പണിതിരിക്കുന്നത്. അന്നമയ്യ സ്വാമി മന്ദിരം എന്നാണ് ക്ഷേത്രത്തിന്റെ പേര്. ക്ഷേത്രം പണിയാന്‍ ഗുണ്ടൂരിലെ മറ്റ് ആരാധകരും നിവാസികളും സഹായവുമായി എത്തിയരുന്നത്രെ.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago