ലവ് ജിഹാദ് എന്നത് ബിജെപി സൃഷ്ട്ടിക്കുന്ന പ്രഹസനം മാത്രമാണ്, തുറന്നടിച്ച് നഗ്മ!

വർഷങ്ങൾ കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് നഗ്മ. തമിഴ്, മലയാളം, കന്നഡ, തെലുങ് ഭാഷകളിൽ വളരെ നാളുകളായി നായികയായി തകർത്ത് അഭിനയിച്ച താരം ആ കാലത്തെ സൗത്ത് ഇന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി വേഷമിട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ കൂടി പ്രേഷകരുടെ മനം കവർന്ന താരം ഇപ്പോൾ രാഷ്ട്രീയത്തിലേക്കും തന്റെ സാനിദ്യം അറിയിച്ചിരിക്കുകയാണ്. അഭിനയ ജീവിതത്തിൽ തിളങ്ങാൻ കഴിഞ്ഞുവെങ്കിലും വ്യക്തി ജീവിതത്തിൽ താരത്തിന് കുറച്ച് പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രണയവും പ്രണയ തകർച്ചയുമെല്ലാം താരത്തിനെ വളരെ രീതിയിൽ ബാധിച്ചിരുന്നു. കുറച്ച് നാളുകളായി സിനിമയിൽ നിന്ന് താരം വിട്ട് നിൽക്കുകയാണെങ്കിലും രാഷ്ട്രീയ പ്രവേശനത്തോടെ താരം പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. കോൺഗ്രസ്സിൽ അംഗത്വം എടുത്ത താരം ഇന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ്.

ഇപ്പോൾ ബിജെപിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നഗ്മ. ഇപ്പോൾ ഉള്ള ഇലക്ഷന്റെ സമയത്ത് ബിജെപി മനഃപൂർവം സൃഷ്ട്ടിക്കുന്ന ഒരു പ്രഹസന നാടകം മാത്രമാണ് ലവ് ജിഹാദ് എന്നാണ് നഗ്മ പറഞ്ഞിരിക്കുന്നത്. തന്റെ ട്വിറ്ററിൽ കൂടിയാണ് നഗ്മ ഈ പ്രസ്താവന നടത്തിയത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലാണ് ബി.ജെ.പി ഇത്തരത്തിലെ കള്ളക്കഥകളുമായി രംഗത്തുവന്നിട്ടുള്ളതെന്നും എന്നാൽ തങ്ങളുടെ അവകാശവാദങ്ങള്‍ ശരിയാണെന്ന് ചൂണ്ടിക്കാണിക്കാൻ ഉള്ള വസ്തുതകളും രേഖകളുമൊന്നും ഇവരുടെ കൈവശം ഇല്ല എന്നുമാണ് നഗ്മ പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ലവ് ജിഹാദ് പോലെയുള്ള തെറ്റായ ആരോപണവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമീഷന്റെ തെറ്റായ വിവരങ്ങൾ ഇപ്പോൾ ഉള്ള അന്തരീക്ഷം കൂടുതൽ രൂക്ഷമാകാനേ കാരണമാകു. ഇത്തരത്തിൽ ലവ് ജിഹാദിനെ കുറിച്ചുള്ള കള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു വെസിറ്റിൽ വന്ന വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്സൈറ്റിന്റെ ലിങ്കും താരം കുറിപ്പിനൊപ്പം പങ്കുവെച്ചു.

Sreekumar

Recent Posts

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

28 seconds ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

8 mins ago

മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമായിരുന്നു ദേവദൂതനിലേത്

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്‍. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…

20 mins ago

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

12 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

12 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago