അടുത്തിടെയാണ് ഒമർലുലുവിന്റെ പുതിയ സിനമയായ നല്ല സമയത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. സിനിമ ഡിസംബർ 30 മുതൽ തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. നേരത്തെ നവംബർ 18ന് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നാൽ പിന്നീട് റിലീസ് തീയതി മാറ്റുകയായിരുന്നു.
ഇപ്പോഴിതാ സംവിധായകൻ ഒമർലുലു പ്രേക്ഷകരെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് സിനിമയുടെ റിലീസ് തിയതി. ‘നല്ല സമയം’ ഡിസംബർ 30ന് റിലീസ് മറക്കല്ലേ എന്നാണ് സംവിധായകൻ തന്റെ ഫെയ്സ്ബുക്കില്ല കുറിച്ചത്. ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരും അണിനിരക്കുന്നുണ്ട്.
ഗായത്രി ശങ്കർ, നീന മധു,നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ,നോറ ജോൺസൺ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്ന സിനിമയിൽ ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.ഒരു ഫൺ സ്റ്റോണർ എന്ന തലത്തിലാണ് നല്ല സമയം ഒരുക്കിയിരിക്കന്നത്.കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് നല്ല സമയം നിർമിച്ചിരിക്കുന്നത്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ തയ്യാറാക്കിയത്
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…