തന്നോട് ആരെങ്കിലും ഹോട്ട് ആണെന്ന് പറഞ്ഞാൽ പുറമെ ചിരിക്കും, എന്നാൽ ഉള്ളിൽ കലിപ്പാണ്

കുറെ നല്ല സിനിമകൾ കൊണ്ട് മലയാളത്തിലേക്ക് എത്തിച്ചേർന്ന നായികയാണ് നമിത, ചെയ്ത സിനിമകൾ എല്ലാം തന്നെ ജനപ്രീതി നേടാൻ നമിതയ്ക്ക് കഴിഞ്ഞു. എന്നെ കാണുമ്പോള്‍ ആരും ഹോട്ട് ആണെന്ന് പറയുന്നത് ഇഷ്ടമല്ല എന്ന് നമിത പ്രമോദ്. റെഡ് കാര്‍പറ്റില്‍ ആര്‍ ജെ മൈക്കുമായി സംസാരിക്കുകയായിരുന്നു നടി.

തന്നെ കുറിച്ച് ഏറ്റവും അധികം കേട്ടിട്ടുള്ള കമന്റ് ഏതാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഹോട്ട് ആണെന്ന് പറയുന്നത് ഇഷ്ടമല്ല എന്ന് നമിത വ്യക്തമാക്കിയത്. ഏതെങ്കിലും പൊതു ചടങ്ങില്‍ വച്ച് ആരെങ്കിലും ഹോട്ട് എന്ന് പറഞ്ഞ് വിശേഷിപ്പിച്ചാല്‍ പുറമേയ്ക്ക് ചിരിച്ച് നന്ദി പറയുമെങ്കിലും അകമേ ആ വിശേഷണം ഇഷ്ടമല്ല എന്ന് നമിത വ്യക്തമാക്കി.

അല്‍ മല്ലു എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സംസാരിക്കുകയായിരുന്നു നമിത.മല്ലു എന്ന വിശേഷണത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും, കേരളത്തിന് പുറത്ത് പോയാല്‍ ആരെങ്കിലും മല്ലു എന്ന് വിളിച്ചാല്‍ അഭിമാനമാണ് തോന്നാറുള്ളത് എന്നും നമിത പ്രമോദ് പറയുന്നു. തമിഴ് സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മല്ലു നായിക എന്നായിരുന്നുവത്രെ നമിതയെ വിശേഷിപ്പിച്ചത്. അല്‍ മല്ലു ഒരു സ്ത്രീ പക്ഷ ചിത്രമാണ്.

സമൂഹത്തിന് എന്തെങ്കിലും നല്ല സന്ദേശം നല്‍കുന്ന സിനിമകളുടെ ഭാഗമാവാനാണ് ഇഷ്ടമെന്ന് നമിത പറഞ്ഞു. ദിലീപിനൊപ്പമുള്ള പ്രൊഫസര്‍ ഡിങ്കനാണ് നമിതയുടെ അടുത്ത ചിത്രം.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

18 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

56 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago