ഇത്ര ഇടുങ്ങിയ ചിന്താഗതികളോടെയാണോ അന്ന് ഞാൻ കാര്യങ്ങൾ കണ്ടത്

ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന താരമാണ് നമിത പ്രമോദ്. നമിത പ്രമോദ് എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട നടികൂടിയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെയ്‌ത സിനിമകൾ എല്ലാം തന്നെ ഹിറ്റാകുവാൻ നമിതയ്ക്ക് കഴിഞ്ഞു. ഉള്ളിലുള്ളത് മുഴവനോന്നും മലയാളികളുടെ പ്രിയ നടി നമിത പ്രമോദ് തുറന്നുപറഞ്ഞിട്ടില്ലെങ്കിലും ചിലതൊക്കെ നല്ല വടിവൊത്ത ഭാഷയിൽ പറഞ്ഞിട്ടുണ്ട്, മിനിസ്‌ക്രീനിൽ നിന്നുമാണ് താരം അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, ബാലതാരമായി എത്തിയ നമിത പിന്നീട് സത്യൻ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിൽ കൂടിയാണ് നടിയായി അരങ്ങേറിയത്.ഇതിനോടകം നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു.

മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെ കൂടെയും നമിത അഭിനയിച്ച് കഴിഞ്ഞു. ദിലീപിന്റെ മകൾ മീനാക്ഷിയുമായി നമിത വളരെ അടുത്ത സൗഹൃദമാണ്. ഇരുവരുടെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്. അടുത്തിടെ ആണ് നമിത തന്റെ പുതിയ ബിസിനെസ്സ് സംരംഭത്തിന് തുടക്കം കുറിച്ചത്. പുതിയതായി ഒരു കഫെ ആണ് താരം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പുതിയ ബിസിനസിനെ കുറിച്ചും മുൻപ് താൻ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. തന്റെ ബിസിനെസ്സ് മുഴുവൻ നോക്കി നടത്തുന്നത് തന്റെ അച്ഛൻ ആണെന്നും അത് കൊണ്ട് തനിക്ക് വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല എന്നും ആണ് നമിത പറയുന്നത്.

അഭിനയവും ബിസിനസ്സും ഒരുമിച്ച് കൊണ്ട് പോകാൻ വലിയ പാട് ആണ്. എന്നാൽ എന്റെ ബിസിനെസ്സ് അച്ഛനാണ് നോക്കി നടത്തുന്നത്. അച്ഛൻ ഫുൾ ടൈം അവിടെ ആണ്. അത് കൊണ്ട് എനിക്ക് വലിയ സ്ട്രെസ് ഇല്ല.ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു വിവാഹം കഴിഞ്ഞാൽ പിന്നെ അഭിനയിക്കില്ല എന്ന്. അന്ന് എനിക്ക് അത്രയേ ഉള്ള പക്വത ഉള്ളായിരുന്നു. എന്നാൽ ഇന്ന് എന്നിക്ക് വിവാഹം കഴിഞ്ഞ സുഹൃത്തുക്കൾ ഉണ്ട്. അവരിൽ നിന്ന് ഞാൻ മനസ്സിലാക്കി വിവാഹം എന്നത് ഒന്നിന്റെയും അവസാനമല്ല, ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന്. അന്ന് എനിക്ക് അത്രയേ ഉള്ള പക്വത ഉള്ളായിരുന്നു. നമ്മുടെ ലോകം വലുതാകുംതോറും നമ്മുടെ ഇടുങ്ങിയ ചിന്താഗതിക്കും മാറ്റം വരുമെന്നും നമിത പറഞ്ഞു.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

23 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago