Malayalam Article

നഞ്ചിയമ്മയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് മലയാളികളുടെ പ്രിയ ഗായിക നഞ്ചിയമ്മയ്്ക്കായിരുന്നു.അന്തരിച്ച് സംവിധായകൻ സച്ചിയുടെ അയ്യപ്പ്‌നും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്്ക്ക് ദേശീയ അവാർഡ് ലഭിച്ചത്.ഇന്നലെയായിരുന്നു ദേശീയ പുരസ്‌കാരദാന ചടങ്ങ് നടന്നത്.

ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എത്തിയിരിക്കുകയാണ്.നഞ്ചിയമ്മയെ അവാർഡിനർഹയാക്കിയ ‘അയ്യപ്പനും കോശി’യിലെ ഗാനം പാടുന്ന വീഡിയോയും അനുരാഗ് താക്കൂർ ടിറ്റ്വറിൽ പങ്ക് വെച്ചിട്ടുണ്ട്.

നഞ്ചിയമ്മയെ നിറഞ്ഞ ഹർഷാരവത്തോടെയാണ് പുരസ്‌കാര വേദി സ്വീകരിച്ചത്. നഞ്ചിയമ്മ എന്ന പേര് വായിച്ചപ്പോൾ സദസ്സിൽ നിന്ന് കൈയ്യടികൾ ഉയരുകയായിരുന്നു.പിന്നാലെ എല്ലാവരും എഴുന്നേറ്റ നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. നിറഞ്ഞ ചിരിയോടെയാണ് നഞ്ചിയമ്മരാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Aiswarya Aishu