Bigg boss

നന്ദന പുറത്തിറങ്ങാമ്പോൾ ആ കണ്ണേട്ടനെ കൂടി കൂട്ടിക്കോ

ബിഗ്ഗ്‌ബോസിന്റെ വീക്കെൻഡ് എപ്പിസോഡിന്റെ ഏറ്റവും പുതിയ പ്രോമോ വീഡിയോ വന്നു കഴിഞ്ഞു. ടിക്കറ്റ് റ്റു ഫിനാലെയുടെ ഒൻപതാമത്തെ റാസ്കയ ചോർച്ച സിദ്ധാന്തം തന്നെയാണ് പ്രധാന ചർച്ച വിഷയം. നന്ദനയും സിജോയും സജിയും ഒത്തുകളിച്ചതിനെ ചോദ്യം ചെയ്യുകയാണ് ലാലേട്ടൻ. എങ്ങനുണ്ടായിരുന്നു ടിക്കറ്റ് റ്റു ഫിനാലെ എന്ന് ചോദിച്ചു കൊണ്ടാണ് ലാലേട്ടൻ തുടങ്ങുന്നത്. നന്ദനയോട് നിങ്ങൾ കളിച്ചു ജയിച്ചത് തന്നെയാണോ ഇത് എന്ന് ചോദിക്കുന്നുണ്ട്. എന്നിട്ട് മറ്റ് മത്സരാര്ഥികളോട് ടാസ്കിനെക്കുറിച്ചുള്ള അഭിപ്രായവും ചോദിക്കുന്നുണ്ട്. ആദ്യം തന്നെ ജിന്റോയോടാണ് ലാലേട്ടന്റെ ചോദ്യം. അതിൽ ഒത്തുകളിച്ച പോലെ തോന്നിയോ എന്ന് ചോദിക്കുമ്പോൾ അത് ഉറപ്പല്ലേ എന്നയിരുന്നു ജിന്റോയുടെ മറുപടി. കൺസിഡറേഷനും ഫേവറിസവും ചില ആൾക്കാർക്കിടയിൽ ഉണ്ട് എന്നാണ് നോറ പറയുന്നത്. നന്ദനയെ അവർ അറ്റാക്ക് ചെയ്യുന്നുണ്ടായിരുന്നില്ല എന്നാണ് ഋഷി പറഞ്ഞത്. വിട്ടുകൊടുക്കുമെന്നു തനിക്ക് തോന്നിയെന്നാണ് ശ്രീതു പറയുന്നത്. അവസാനം സിജോയോടായി ലാലേട്ടന്റെ ചോദ്യ.

അതിനു അവൾക്കൊരു അക്കൗണ്ട് ഓപ്പൺ ചെയ്യണം എന്നുള്ളത് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് സിജോ പറഞ്ഞത്. സായിക്കും സിജോ പറഞ്ഞ അതെ അഭിപ്രായം തന്നെയായിരുന്നു. സയിയും സിജോയും ഒത്തുകളിച്ചുവെന്ന് പറയാതെ പറഞ്ഞതോടെ അകെ പെട്ടിരിക്കുന്ന നന്ദനയെയാണ് പ്രൊമോയിൽ കാണുന്നത്. അതേസമയം പ്രോമോയ്ക്ക് നിരവധി പേര് കമന്റുകളുമായി എത്തുന്നുണ്ട്. കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ ഇല്ലാതാക്കുക എന്ന് കേട്ടിട്ടുണ്ട്…,ഇവിടെ അത്പോലെ ഏട്ടായിമാര്‍ സ്നേഹിച്ചു സ്നേഹിച് അനിയത്തിയെ പുറത്താക്കി, ആങ്ങളമാർക്കും പെങ്ങളിനും വയറു നിറച്ച കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, സായിയു० നന്ദനയും ഈയാഴ്ച പോകണം, Nandana പുറത്തിറങ്ങാമ്പോൾ ആ കണ്ണേട്ടനെ കൂടി കൂട്ടിക്കോ.

അനിയത്തികുട്ടി ഇല്ലാതെ ഏട്ടന്മാർക്ക് കഴിയില്ല, ലാലേട്ടൻ ഇത് ചോദിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, കഷ്ടപ്പെട്ട് തനിയെ കളിക്കുന്നോരോട് ചെയ്യുന്ന അനീതിയാണ് കാട്ടുത്തീ സിജോയും സായി കൃഷ്ണയും ചെയ്തത് എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. അതേസമയം കഴിഞ്ഞ കുറച്ചു ദിവസന്തങ്ങളായി പ്രേക്ഷകർ ഏറെ വെറുതെ ഒരു കോംബോ ആയിരുന്നു സായിയുടെയും നന്ദനയുടെയും സിജോയുടെയും ഫ്രണ്ട്ഷിപ്പ് കോംബോ. കഴിഞ്ഞ ദിവസം കളിച്ച ടാസ്കിലും അത് പ്രകടമായി തന്നെ കാണാമായിരുന്നു. എന്നാൽ ഈ കോമ്പോയോട് പ്രേക്ഷകർക്ക് ഒട്ടും തന്നെ താൽപര്യമില്ല. കഴിഞ്ഞ രണ്ട് ദിവസമായി ലൈവിലും മൂവരുടെയും കൊമ്പോഴാണ് പ്രധാനമായും കാണിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും ഈ ഫ്രണ്ട്ഷിപ്പ് കൊമ്പൊയ്ക്ക് ലഭിക്കുന്നുണ്ട്. ഇവർ മൂന്നുപേരുടെയും ​ഗെയിമും വളരെ അധികം താഴ്ന്ന അവസ്ഥയിലാണ്. നന്ദന തങ്ങളുടെ അനിയത്തിയാണെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയാറുണ്ടെങ്കിലും ​ഗെയിം കളിക്കുമ്പോൾ സായിയയും സിജോയും നന്ദനയെ പരി​ഗണിക്കുകയോ ​ഗ്രൂപ്പ് ​ഗെയിമിൽ പങ്കെടുപ്പിക്കുകയോ ചെയ്യാറില്ല. ടിക്കറ്റ് ടു ഫിനാലെ തുടക്കം മുതൽ ഒമ്പതാം ടാസ്ക്ക് വരെയും സായിയും സിജോയും അഭിഷേകും ഒത്ത് കളിച്ചാണ് പോയിന്റുകൾ നേടിയിരുന്നത്. ഒറ്റയ്ക്ക് നിന്ന് കളിക്കാൻ സാധിക്കാത്തതുകൊണ്ട് തന്നെ ഒമ്പത് ടാസ്ക്കുകൾ പൂർത്തിയായപ്പോൾ വെറും ഒരു പോയിന്റ് മാത്രമാണ് നന്ദന നേടിയത്.

ഒമ്പതാം ടാസ്ക്കിൽ സിജോയും സായിയും നന്ദനയ്ക്ക് വേണ്ടി ഒത്തുകളിച്ചത് കൊണ്ട് കൂടിയാണ് ആ ഒരു പോയിന്റെങ്കിലും നന്ദനയ്ക്ക് ലഭിച്ചത്. അതേസമയം തന്നെ ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും നന്ദനയാണ് എവിക്യരിക്കുന്നത് എന്ന വാർത്തകലും പുറത്തുവരുന്നുണ്ട് . നിലവിൽ നന്ദനയാണ് അനൗദ്യോഗിക പോളുകളിലടക്കം ഏറ്റവും കുറവ് വോട്ടുള്ള മത്സരാർത്ഥി. ഇന്നത്തെ എപ്പിസോഡിയിൽ ഒരാൾ പൗരത്തുപോകുമെന്നും അത് നന്ദനയാണെന്നുമാണ് പുറത്തുവരുന്ന വിവരം. നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിലടക്കം നടനയുടെ ഈവിഷ വാർത്ത വന്നിട്ടുണ്ട്. അതേസമയം നാളത്തെ എപ്പിസോഡിലൂടെ ആരെങ്കിലും പുറത്തുപോകുമോ എന്ന കാര്യത്തിൽ വ്യുഅക്തതയില്ല. തുടക്കത്തിൽ ഒറ്റക്ക് ഗെയിം കളിച്ചിരുന്ന നന്ദന തുടർന്നുള്ള ദിവസനങ്ങളിൽ ഫ്രണ്ട്ഷിപ്പ് കോംബോ കളിച്ചതാണ് നന്ദന പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കാൻ കാരണമായത്.

Devika Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

12 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago