അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ് നിത്യ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ വലിയ ആരാധക വൃന്ദമാണ് നിത്യക്കുള്ളത്. എന്നാൽ ഒരു ഭാഷയിലും തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ നിത്യ മേനോൻ താൽപര്യപ്പെട്ടില്ല. കുറച്ച് സിനിമകൾ ചെയ്തതിന് ശേഷം ഇടവേളയെടുക്കുകയും പിന്നീട് വീണ്ടും തിരിച്ചെത്തുകയും ചെയ്യുന്നതാണ് നിത്യ മേനോന്റെ രീതി. മാസ്റ്റർ പീസ് എന്ന സീരീസിലാണ് മലയാളി പ്രേക്ഷകർ ഒടുവിൽ നിത്യ മേനോനെ കണ്ടത്. അഭിനയത്തിന്റെ കാര്യത്തിൽ ഒരിക്കൽ പോലും നിത്യക്ക് പഴി കേൾക്കേണ്ടി വന്നിട്ടില്ല. എന്നാൽ പലപ്പോഴും വിവാദങ്ങളിൽ നിത്യ മേനോൻ അകപ്പെട്ടിട്ടുണ്ട്. അഹങ്കാരിയായ നടിയാണ് നിത്യയെന്ന് സിനിമാ ലോകത്ത് സംസാരമുണ്ടായിട്ടുണ്ട്. നിർമാതാക്കളെ അവഗണിച്ചതെന്ന് ആരോപിച്ച് മലയാള സിനിമയിൽ നിന്നും ഒരു ഘട്ടത്തിൽ നിത്യ മേനോനെതിരെ വിലക്ക് വരികയും ചെയ്തു. മലയാള സിനിമാ ലോകവുമായി അത്ര സ്വര ചേർച്ചയിൽ ആയിരുന്നില്ല അക്കാലത്ത് നടി. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് നിത്യ കൂടുതൽ ശ്രദ്ധ നൽകുന്നതും ഇക്കാലത്താണ്. എന്നാൽ പലപ്പോഴും താൻ തെറ്റിദ്ധരിക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് കാരണമായതെന്നാണ് നിത്യ മുമ്പൊരിക്കൽ പറഞ്ഞത്. സഹപ്രവർത്തകരുമായി നല്ല സൗഹൃദം തനിക്കിപ്പോഴുണ്ടെന്നും അടുത്തിടെ നിത്യ മേനോൻ പറയുകയുണ്ടായി. ഇപ്പോഴിതാ നിത്യ മേനോനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായികയും തിരക്കഥാകൃത്തുമായ നന്ദിനി റെഡ്ഡി.
നിത്യയെ നായികയാക്കി ചെയ്ത ‘അല മൊദലന്റി’ എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്തത് നന്ദിനി റെഡ്ഡിയാണ്. 2011 ൽ പുറത്തിറങ്ങിയ സിനിമ സൂപ്പർ ഹിറ്റായിരുന്നു. സിനിമയിലെ ഒരു രംഗത്തിൽ അഭിനയിക്കാൻ നിത്യ മേനോൻ വിസമ്മതിച്ചതിനെക്കുറിച്ചാണ് നന്ദിനി റെഡ്ഡി സംസാരിച്ചത്. തനിക്കും ഈ സീൻ ചെയ്യാൻ താൽപര്യമില്ലായിരുന്നെന്നും നിർമാതാവിന്റെയും മറ്റും നിർബന്ധം കാരണം സീൻ ചെയ്യാൻ നോക്കിയതായിരുന്നെന്നും നന്ദിനി റെഡ്ഡി പറയുന്നു. ഒരു തെലുങ്ക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നന്ദിനി ഇക്കാര്യം തുറന്ന് പറഞ്ഞത്. നിത്യ മേനോൻ വീണ്ടും മദ്യപിക്കുന്ന ഒരു സീൻ അവർക്ക് വേണ്ടിയിരുന്നു. ഞാൻ ചെയ്യില്ലെന്ന് നിത്യ. ആ സീൻ വേണമെന്ന് തോന്നുന്നുണ്ടോയെന്ന് നിത്യയെന്നോട് ചോദിച്ചു. ഇല്ല, പക്ഷെ എനിക്കീ സിനിമ പൂർത്തിയാക്കണമെന്ന് ഞാൻ. അവൾക്കന്ന് 21 വയസാണ്. കോളേജിൽ നിന്നും വന്ന ചെറിയ കുട്ടി.
സിനിമകളോ കരിയറിൽ സ്ഥാനമോ ഇല്ലാത്ത സമയം. എന്നിട്ടും നിത്യ മേനോൻ ആ സീൻ ചെയ്യില്ലെന്ന് പറയാൻ നടിയെന്നോട് ആവശ്യപ്പെട്ടു. ആ ആറ്റിറ്റ്യൂഡ് തന്നിൽ തിരച്ചറിവുണ്ടാക്കിയെന്ന് നന്ദിനി പറയുന്നു. തിരക്കഥാകൃത്തെന്ന നിലയിൽ ഉറച്ച നിലപാടെടുക്കണമെന്ന് തീരുമാനിച്ചു. ആ സീൻ എഴുതില്ലെന്ന് ഞാൻ പ്രൊഡ്യൂസറോട് പറഞ്ഞു. ഞാൻ ഷൂട്ട് ചെയ്യില്ല, നിങ്ങൾക്ക് വേണമെങ്കിൽ ചെയ്യെന്നാണ് ഞാൻ പറഞ്ഞത്. കരിയറിൽ അപ്പോഴാണ് താൻ തന്റേതായ നിലപാടെടുത്തതെന്നും അതിനിടയാക്കിയത് നിത്യ മേനോൻ ആണെന്നും നന്ദിനി റെഡ്ഡി വ്യക്തമാക്കി. നിത്യയുടെ ആദ്യ തെലുങ്ക് സിനിമയായിരുന്നു ഇത്. തെലുങ്കിലും ഒരു ഘട്ടത്തിൽ നിത്യ മേനോൻ വിവാദത്തിലായിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ആരാണ് പ്രഭാസ് എന്ന് ചോദിച്ചതാണ് വിവാദത്തിന് കാരണമായത്. നടന്റെ ആരാധകർ നിത്യക്കെതിരെ അന്ന് രംഗത്ത് വന്നിരുന്നു. പിന്നീട് ഇത്തരം വിവാദങ്ങളിൽ നിന്നും മാറി നിൽക്കാൻ നടി ശ്രദ്ധിച്ചിട്ടുമുണ്ട്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…