ഒന്നാലോചിച്ചു നോക്കൂ..അഞ്ച് മിനിറ്റിൽ കൂടുതൽ ഒരു വസ്തു തുടർച്ചയായി കടിച്ചുപിടിച്ചാൽ നമുക്ക് എന്തൊരു അസ്വസ്ഥതയാണ്, എന്നാൽ ജോയലിനു അത് നിസാരമാണ്

ഓരോ ദിവസവും ക്യാൻസർ എന്ന മഹാമാരിയോട് പൊരുതി ജീവിക്കുന്ന വ്യക്തിയാണ് നന്ദു മഹാദേവ, സോഷ്യൽ മീഡിയയിൽ സജീവമായ നന്ദു പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ അത്തരത്തിൽ നന്ദു പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്, ഈജോയലിനെ കുറിച്ചാണ് നന്ദു എഴുതിയിരിക്കുന്നത്, ശരീരത്തിലെ എല്ലാ അവയവങ്ങളും ചലനമില്ലാതെ ആയിട്ടും അത് നിസാരമായി കാണുന്ന ജോയലിനു ആശംസകളുമായി എത്തിയിരിക്കുകയാണ് നന്ദു.

നന്ദുവിന്റെ പോസ്റ്റ് ഇങ്ങനെ,ജോയലിന്റെ പിറന്നാളാണ്…!! ശരീരം തളർന്നു പോയിട്ടും വായിൽ കടിച്ചുപിടിച്ച ബ്രഷുമായി നൂറുകണക്കിന്ചിത്രങ്ങൾ വരച്ചു ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുത മനുഷ്യൻ…!! ഒന്നാലോചിച്ചു നോക്കൂ..അഞ്ച് മിനിറ്റിൽ കൂടുതൽ ഒരു വസ്തു തുടർച്ചയായി കടിച്ചുപിടിച്ചാൽ നമുക്ക് എന്തൊരു അസ്വസ്ഥതയാണ്.. ആ സ്ഥാനത്താണ് തുടർച്ചയായി ആറും ഏഴും മണിക്കൂർ ബ്രഷ് കടിച്ചു പിടിച്ചു വരച്ച് ഓരോ ചിത്രങ്ങളും ജോയൽ പൂർത്തിയാക്കുന്നത്…! തല ഒഴികെ ശരീരത്തിലെ മറ്റുള്ള അവയവങ്ങളുടെയൊക്കെ ചലനശേഷി പൂർണമായും നഷ്ടമായിട്ടും അപാരമായ ഇച്ഛാശക്തിയോടെ ഇത്രയധികം ചിത്രങ്ങൾ വരച്ചു നമ്മളെ അത്ഭുതസ്തബ്ധരാക്കുന്ന ജോയലിന് പിറന്നാളാശംസകളും പിന്തുണയും അറിയിച്ചില്ലെങ്കിൽ പിന്നെ ആർക്കാണ് ആശംസകൾ അറിയിക്കുക… മലയാളക്കരയുടെ അഭിമാനമായ മുത്തിന് കയ്യടി നൽകിയില്ലെങ്കിൽ പിന്നെ ആർക്കാണ് കയ്യടി നൽകുക…

കേരള ഗവണ്മെന്റ് നൽകുന്ന ഉജ്വല ബാല്യം പുരസ്‌കാരം ഉൾപ്പെടെ അനവധി നിരവധി പുരസ്‌കാരങ്ങൾ നേടിയ ജോയൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മൗത്ത് പെയിന്റിങ്ങ് ആർട്ടിസ്റ്റ് ആണ്.. ജോയലിന്റെ മുന്നോട്ടുള്ള ഓരോ നേട്ടങ്ങളിലും പരിപൂർണ്ണ പിന്തുണയോടെ നാമോരോരുത്തരും ഒപ്പമുണ്ടാകണം.. പ്രോത്സാഹനമാണ് ഒരു കലാകാരൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സമ്മാനം.. എന്തിനും ഒപ്പമുള്ള അമ്മയുടെയും അച്ഛന്റെയും അപാരമായ പിന്തുണയാണ് അവന്റെ ഊർജ്ജം..!

അതുപോലെ തന്നെ അവനിലെ കലാകാരനെ തിരിച്ചറിഞ്ഞു അവനെ ഇങ്ങനെ വരയ്ക്കുവാൻ പഠിപ്പിച്ച് ജോയലിനെ ഈ സമൂഹത്തിന് നൽകിയ ചന്ദ്രിക ടീച്ചറുടെ മനസ്സിലെ നന്മ ഈ അവസരത്തിൽ പറയാതെ വയ്യ… ജോയലിന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും ഒരു മനുഷ്യൻ കൂടിയുണ്ട്..പ്രിയപ്പെട്ട സുഖദേവ് ചേട്ടൻ…രണ്ടുപേർക്കും സ്നേഹാദരവ്… ജോയലിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നതിനോടൊപ്പം നൂറുകണക്കിന് മനുഷ്യർക്ക് ആത്മവിശ്വാസവും ഊർജ്ജവും നൽകുന്ന ആ മനസ്സിന്റെ ഇച്ഛാശക്തിയ്ക്ക് മുന്നിൽ ഞങ്ങൾ ഓരോരുത്തരുടെയും ആദരവും സ്നേഹവും ഒക്കെ അറിയിക്കുന്നു…

Krithika Kannan