ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി….!!! ആവേശത്തോടെ മമ്മൂക്കയുടെ ആരാധകര്‍..!!

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നു എന്ന് കേട്ടപ്പോഴേ ആരാധകരും സിനിമാ പ്രേമികളും വലിയ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങാണ് പുറത്ത് വരുന്നത്. സിനിമയുടേതായി പുറത്ത് വരുന്ന എല്ലാ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട വാര്‍ത്തയാണ് മമ്മൂട്ടി അടക്കമുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ എത്തുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വേള്‍ഡ് സ്ലീപ് ഡേ ആയ ഇന്ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങും. വൈകുന്നേരം ഏഴ് മണിക്കാകും ടീസര്‍ എത്തുക. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. ടീസര്‍ എത്തുന്നുവെന്ന് അറിയിച്ചതോടെ ആരാധകരും ഏറെ ആവേശത്തിലാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ റിലീസിനായി ആരാധകര്‍ വളരെ ആവേശത്തടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. അതേസമയം, മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനി തന്നെയാണ് ചിത്രം പുറത്തിറക്കുക.

ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. മമ്മൂട്ടിയ്ക്ക് പുറമെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരാണ് മറ്റ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

46 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

3 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

6 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 hours ago