‘മുണ്ടക്കൽ ശേഖരന് മാൻ വേട്ട മുതൽ മലക്കറി കൃഷി വരെ’; നെപ്പോളിയന്റെ അമേരിക്കൻ ജീവിതം

കുമരേശൻ ദുരൈ സ്വാമി എന്നൊരു നടനുണ്ട്. ഈ പേര് കേൾക്കുമ്പോൾ അതേത് നടൻ തമിഴ് നടനാണോ എന്നൊക്കെ ചിന്തിക്കാം. അതെ ഒരു തമിഴ് നടൻ തന്നെ പക്ഷേ മലയാളികൾക്കും ഏറെ സുപരിചിതനായ നടനായ നെപ്പോളിയന്റെ യഥാർത്ഥ പേരാണ് കുമരേശൻ ദുരൈ സ്വാമി. എന്നിരുന്നാലും നെപ്പോളിയൻ എന്ന ഈ പേര് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലേക്ക് ഓടി വരില്ല മലയാള സിനിമാ പ്രേക്ഷകർക്ക് നടൻ നെപ്പോളിയൻ എന്നാൽ ദേവാസുരത്തിലേയും രാവണപ്രഭുവിലേയും മുണ്ടക്കൽ ശേഖരനും മേഘസന്ദേശത്തിലെ ഫാദർ റൊസാരിയോയും ഒക്കെയാണ്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് മലയാളത്തിൽ നെപ്പോളിയൻ അഭിനയിച്ചിട്ടുള്ളത്. എന്നിരുന്നാലും നെപ്പോളിയന്റെ ശക്തമായ കഥാപാത്രങ്ങൾ മലയാളികൾ എല്ലാക്കാലത്തും ആഘോഷിക്കുന്നവയാണ്. മലയാളത്തിലെ ക്ലാസിക്ക് സിനിമകളുടെ ലിസ്റ്റിലാണ് ദേവാസുരം ഉള്ളത്. അതുകൊണ്ട് തന്നെ മം​ഗലശ്ശേരി നീലകണ്ഠനൊപ്പം എപ്പോഴും മുണ്ടക്കൽ ശേഖരനും സിനിമാപ്രേമികളുടെ മനസിൽ നിലനിൽക്കും. അറുപതുകാരനായ നെപ്പോളിയൻ 1991 മുതൽ സൗത്ത് ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ്.

തെലുങ്കിൽ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും എക്കാലവും നെപ്പോളിയൻ തിളങ്ങിയത് തമിഴിലും മലയാളത്തിലുമാണ്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും ബിസിനസിലും കഴിവ് തെളിയിച്ചിട്ടുള്ള നെപ്പോളിയൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബസമേതം അമേരിക്കയിലാണ് താമസം. ഒരു ഐടി കമ്പനിയും നെപ്പോളിയൻ അമേരിക്കയിൽ നടത്തുന്നുണ്ട്. ബിസിനസിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന നെപ്പോളിയന് അമേരിക്കയിൽ സ്വത്തുക്കൾ കുമിഞ്ഞു കൂടുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. രണ്ട് ആൺമക്കളാണ്‌ നെപ്പോളിയനുള്ളത്. കൊട്ടാര സമാനമായ നെപ്പോളിയന്റെ വീട്ടിൽ തിയേറ്റർ, സ്വിമ്മിംഗ് പൂൾ, ജിം, ബാർ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. കുറച്ച് ദിവസം മുമ്പായിരുന്നു നെപ്പോളിയന്റെ 60-ാം പിറന്നാൾ ആഘോഷിച്ചത്. മുന്നൂറ് ഏക്കറിൽ പരന്നു കിടക്കുന്ന എസ്റ്റേറ്റാണ് നെപ്പോളിയന് അമേരിക്കയിൽ ഉള്ളത്. മൂന്ന് വർഷം മുമ്പാണ് നെപ്പോളിയൻ ഈ ഭൂമി വാങ്ങിയത്. നെപ്പോളിയൻ സ്ഥലം സന്ദർശിക്കാൻ ചെന്നപ്പോൾ എസ്റ്റേറ്റിൽ ഒരു വീട് ഉള്ളതായി ഉടമ പറഞ്ഞു. എപ്പോൾ പണിത വീടാണെന്ന് ചോദിച്ചപ്പോൾ 1963ൽ പണികഴിപ്പിച്ചതാണെന്ന് ഉടമ പറഞ്ഞതോടെ നെപ്പോളിയൻ ഉടൻ തന്നെ എസ്റ്റേറ്റ് വാങ്ങാൻ തീരുമാനിച്ചു. നെപ്പോളിയൻ ആ വർഷമാണ് ജനിച്ചത്. ആദ്യത്തെ രണ്ട് വർഷം പുല്ലായിരുന്നു കൃഷി. വീടിന് പുറമെ എസ്റ്റേറ്റിൽ ഒരു പ്രത്യേക പാർട്ടി ഹാളുണ്ട്. തന്റെ കുടുംബ സംഗമങ്ങളും സുഹൃത്തുക്കളുടെ മീറ്റിംഗുകളുംമൊക്കെ   നെപ്പോളിയൻ ഇവിടെ വെച്ചാണ് നടത്താറുള്ളത്. ഈയിടെ പോലും തന്റെ കോളജ് സുഹൃത്തുക്കളുടെ ഒരു റീ-യൂണിയൻ നെപ്പോളിയൻ അവിടെ നടത്തിയിരുന്നു. നെപ്പോളിയൻ തന്റെ എസ്റ്റേറ്റിൽ 250 ഓളം പശുക്കളെ വളർത്തുന്നുണ്ട്. പശുക്കളെ നോക്കാൻ ചില ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

പശുക്കൾക്ക് തീറ്റ നൽകി നന്നായി വളർന്ന ശേഷം ഇറച്ചിക്കായി ചന്തയിൽ വിൽക്കുകയും അതിൽ നിന്ന് നെപ്പോളിയൻ സമ്പാദിക്കുകയുമാണ് ചെയ്യാറ്. കൃഷിയിടങ്ങളിലെ ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ ഒരു കൃത്രിമ കുളവും നെപ്പോളിയൻ നിർമ്മിച്ചിട്ടുണ്ട്. രണ്ട് കുളങ്ങൾ കൂടി നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് നെപ്പോളിയൻ പറഞ്ഞു. അതുപോലെ പച്ചക്കറി കൃഷിയും താരത്തിനുണ്ട്. അമേരിക്കയിൽ മെയ് മുതൽ ഒക്ടോബർ വരെ മാത്രമെ പച്ചക്കറികൾ കൃഷി ചെയ്യാൻ കഴിയൂ. അതിനു ശേഷം ആറുമാസത്തോളം മഞ്ഞു കാലമായതിനാൽ ആ കാലയളവിൽ കൃഷിയിറക്കില്ല. ആറുമാസത്തെ കൃഷിയിൽ എല്ലാത്തരം പച്ചക്കറികളും വിളയുന്നുണ്ട്. പച്ചക്കറികൾ വിളവെടുത്ത് വിൽക്കുന്നതിന് പകരം വീട്ടിലെ ആവശ്യങ്ങൾക്കും സുഹൃത്തുക്കൾക്കും ഓഫീസിൽ ജോലി ചെയ്യുന്നവർക്കും കൊടുക്കുകയാണ് നെപ്പോളിയൻ ചെയ്യാറ്. ഫാമിലെ വീട്ടിൽ മൂന്ന് കിടപ്പുമുറികളും മറ്റ് എല്ലാ സൗകര്യങ്ങളുമുണ്ട്. കുടുംബത്തോടൊപ്പം വന്ന് വിശ്രമിക്കാനാണ് നെപ്പോളിയൻ ഈ വീട് ഉപയോഗിക്കുന്നത്. ഈ വീടിന്റെ പിൻഭാഗത്ത് ഒരു നീന്തൽക്കുളവുമുണ്ട്. നെപ്പോളിയന്റെ കൃഷിയിടത്തിന്റെ ഒരു ഭാഗം കാടാണ്. അവിടെ മാൻ വേട്ടയും അനുവദിക്കും. അമേരിക്കയിൽ മാനുകളുടെ എണ്ണം വർധിക്കുന്നതിനാൽ മാൻ റോഡുകളിൽ അലഞ്ഞു തിരിയുന്നതും അപകടങ്ങളിൽ പെടുന്നതും തടയാൻ മാനുകളെ ഏതാനും മാസത്തേക്ക് വേട്ടയാടാൻ സർക്കാർ തന്നെ അനുവദിക്കും. ആ സമയത്ത് നെപ്പോളിയന്റെ ഫാമിൽ മാനുകളെ വേട്ടയാടാൻ അനുവാദമുണ്ട്.

Sreekumar

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

6 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

8 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

9 hours ago