ബോക്സ് ഓഫീസില്‍ തരംഗമായി മാറിയ ലോകേഷ് കനകരാജ് ചിത്രം ആയിരുന്നു കൈതി. വിക്രം സിനിമ ഇറങ്ങിയ ശേഷം കാര്‍ത്തി നായകന് ആയി എത്തിയ കൈതിയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് നടന് നരേന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘കൈതി’യുടെ രണ്ടാം ഭാഗം 2023 പകുതിയോടെ തുടങ്ങുമെന്നാണ് നരേന് പറയുന്നത്.
‘അദൃശ്യം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് നരേന് കൈതി സിനിമയെ കുറിച്ച് പറഞ്ഞത്. വിക്രം സിനിമ ഇറങ്ങിയ ശേഷം കൈതിയുടെ കഥ മാറി എന്നാണ് നരേന് പറയുന്നത്. ‘വിക്രം’ സിനിമയുമായി ബന്ധപ്പെട്ടാണ് ‘കൈതി’യുടെ രണ്ടാം ഭാഗമെന്നും ‘വിക്രം’ ഇറങ്ങിയതിന് ശേഷം കൈതി രണ്ടാം ഭാഗത്തിന്റെ കഥ മാറി എന്നുമാണ് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. ‘കൈതി’ രണ്ടാം ഭാഗത്തിന്റെ ഇനിയുള്ള കഥ എനിക്ക് അറിയില്ല എന്നാണ് നരേന് അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.
എന്തായാലും ‘വിക്രം’ സിനിമയുമായി ബന്ധപ്പെട്ടതാണ് കൂടുതല്‍ ഒന്നും ചിത്രത്തെക്കുറിച്ച് തുറന്ന് പറയാന്‍ പറ്റില്ലെന്നും നരേന് വ്യക്തമാക്കി. അതേസമയം, അദൃശ്യം എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ് നരേന്. മലയാളം തമിഴ് ഭാഷകളിലായാണ് അദൃശ്യം എത്തുന്നത്. സാക് ഹാരിസിന്റെ സംവിധാനത്തില്‍ ആണ് സിനിമ ഒരുങ്ങുന്നത്.
ജോജു ജോര്‍ജ് , ഷറഫുദ്ദീന് , പവിത്ര ലക്ഷ്മി , ആത്മീയ രാജന് അന്തരിച്ച നടന് പ്രതാപ് പോത്തന്, ജോണ്‍ വിജയ്, മുനിഷ്കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുക.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…