നരേന്റെ ‘ആത്മ’ വരുന്നു!! ഫസ്റ്റ് ലുക്ക് പുറത്ത്

നരേന്‍ നായകനാകുന്ന പുതിയ ചിത്രം ആത്മയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നടന്‍ ജയം രവിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് സുഗീത് ആണ്.

ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന്‍ പുതുതായി താമസിക്കാന്‍ എത്തിയ വീട്ടിലെ തന്റെ മുറിയില്‍ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ ശബ്ദം കേള്‍ക്കാന്‍ തുടങ്ങുന്നതിനെ ചുറ്റിപ്പറ്റിയാണ് ‘ആത്മ’യുടെ കഥ പുരോഗമിക്കുന്നത്. ശബ്ദങ്ങള്‍ക്ക് പിന്നിലെ നിഗൂഢതയുടെ ചുരുളഴിയിക്കാന്‍ അദ്ദേഹം നടത്തുന്ന അന്വേഷണത്തില്‍ നിരവധി നിഗൂഢ രഹസ്യങ്ങള്‍ വെളിപ്പെടുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുകയും പ്രേക്ഷകന് നല്ല തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുകയും ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘ആത്മ’.

രാകേഷ് എന്‍ ശങ്കര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. യുഎഇയിലെ കദ്രിസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നജീബ് കാദിരിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രദ്ധ ശിവദാസാണ് ചിത്രത്തില്‍ നായികയാവുന്നത്. ബാല ശരവണന്‍, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങിയവരുമാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നത്.

ദുബായിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണമായി നടന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബദറുദ്ധീന്‍ പാണക്കാട്, കഥ, തിരക്കഥ: രാകേഷ് എന്‍ ശങ്കര്‍, ഡിഒപി: വിവേക് മേനോന്‍, മ്യൂസിക് ഡയറക്ടര്‍: മാങ്ങല്‍ സുവര്‍ണന്‍, ശശ്വത് സുനില്‍ കുമാര്‍. സൗണ്ട് എഞ്ചിനീയര്‍: ഫസല്‍ എ ബക്കര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കോസ്റ്റ്യൂം ഡിസൈനര്‍: സരിതാ സുഗീത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹാരിസ് ദേശം, മേക്കപ്പ്: അമല്‍, സൗണ്ട് ഡിസൈന്‍: ഷിജിന്‍ മെല്‍വിന്‍ മാന്‍ഹാത്തോണ്‍, അഭിഷേക് നായര്‍, പിആര്‍ഒ: പ്രതീഷ് ശേഖര്‍, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

58 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago