കൊല്ലം സുധി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണോ? അപകടത്തിന്റെ തലേന്ന് വന്ന അജ്ഞാത കോളിന്റെ ഞെട്ടലില്‍ നസീര്‍ സംക്രാന്തി

മലയാളി മനസ്സില്‍ അനശ്വരനായ കലാകാരനായി മാറിയിരിക്കുകയാണ് കൊല്ലം സുധി. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പൊട്ടിച്ചിരിപ്പിക്കുന്ന സുധിയുടെ ചിരി നിലച്ചത്. ആ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും മുക്തരാവാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളോടൊപ്പമുണ്ടായിരുന്ന സുധി ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്കാര്‍ക്കും കഴിയുന്നില്ല. ഷൂട്ടിന് പോയിരിക്കുകയാണെന്ന് കുടുംബവും പറയുന്നത്.

മിനിസ്‌ക്രീനിലൂടെ ജനപ്രിയ കലാകാരനായി മാറി. വീട്ടിലെ അംഗമായി സുധി മാറി. സ്റ്റാര്‍ മാജിക്കാണ് സുധിയെ ജനപ്രിയനാക്കി മാറ്റിയത്. അവസാന യാത്രയിലും സുധി അവരോടൊപ്പം തന്നെയായിരുന്നു.

ഇപ്പോഴിതാ സുധിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ നസീര്‍ സംക്രാന്തി. മാത്രമല്ല സുധിയുടെ മരണത്തിന്റെ തലേന്ന് തനിക്ക് വന്ന അപ്രതീക്ഷിത കോളിനെ കുറിച്ചും നസീര്‍ പറയുന്നു.

സുധിയുടെ മരണത്തിനിടയാക്കിയ അപകടം നടന്നതിന്റെ തലേന്ന് എനിക്ക് പരിചയമില്ലാത്ത ആരോ വിളിച്ചു. ചേട്ടാ കൊല്ലം സുധി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണോ? ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത് താമസിക്കുന്ന ഞാന്‍ അറിയേണ്ടേ, നസീര്‍ പറയുന്നു.

ആ സമയം, സുധിയെ വിളിച്ച് നീ ആശുപത്രിയിലാണോ എന്ന് ചോദിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ചില സുഹൃത്തുക്കളെ വിളിച്ചു. സുധി ഏതോ പരിപാടിയുടെ റിഹേഴ്സല്‍ ക്യാംപിലാണെന്ന് മനസിലാക്കിയെന്നും നസീര്‍ പറഞ്ഞു.

പിറ്റേന്ന് തനിക്ക് മഴവില്‍ മനോരമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. രാത്രി വൈകി നല്ല ക്ഷീണത്തോടെ കിടന്നുറങ്ങി. അതിരാവിലെ ഉറക്കത്തിനിടയിലാണ് ആ വാര്‍ത്ത കേട്ടത്.കേട്ടപ്പോള്‍ തന്നെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.

സുധി എന്റെ അത്രയ്ക്കും വേണ്ടപ്പെട്ട സുഹൃത്തായിരുന്നു. കഴിഞ്ഞ മാസം സൗദി അറേബ്യയില്‍ ഒരുമിച്ച് പരിപാടിക്ക് പോയിരുന്നു. യാത്രകളില്‍ കുടുംബകാര്യങ്ങളും മറ്റു വിശേഷങ്ങളുമൊക്കെ സംസാരിക്കും. ഇല്ലായ്മകളും വല്ലായ്മകളുമൊക്കെ എന്നോട് പങ്കുവെക്കാന്‍ കാരണം ഞാനും അതേ സാഹചര്യങ്ങളിലൂടെ കടന്നു വന്ന ആളാണല്ലോ അതുകൊണ്ടാകും. വിദേശത്ത് പോകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും എന്തെങ്കിലും വാങ്ങുമെന്നല്ലാതെ സ്വന്തമായി ഒന്നും വാങ്ങാറില്ലായിരുന്നെന്നും നസീര്‍ പങ്കുവച്ചു.

ഒരുപാട് കാലമായി തുഴയുന്ന വഞ്ചി കര കണ്ടു തുടങ്ങുന്ന സന്തോഷത്തിലായിരുന്നു അവന്‍. അഞ്ചു സെന്റ് സ്ഥലം, അതിലൊരു ചെറിയ വീട്, മക്കളുടെ പഠനം അതൊക്കെയായിരുന്നു അവന്റെ സ്വപ്നങ്ങളെന്നും താരം ഓര്‍ക്കുന്നു.

പുതിയ ഡ്രസിന്റെ മണമടിച്ചാല്‍ തനിക്ക് തലവേദന വരും എന്നാണ് സുധി പറയാറ്. അതാണ് സുധിയുടെ മൃതദേഹത്തില്‍ പുതിയ കോട്ടും സ്യൂട്ടും ഒക്കെ അണിയിച്ചപ്പോള്‍ അവന്റെ ഭാര്യ ചോദിച്ചത് ‘പതിവില്ലാതെ പുതിയ ഡ്രസൊക്കെയിട്ട് എങ്ങോട്ടാ പോകുന്നതെന്ന്’ എന്നാണെന്നും നസീര്‍ പറയുന്നു.

സുധിയെ കുറിച്ച് ഓര്‍മ്മകള്‍ ഏറെ ഉണ്ടെങ്കിലും ആ അജ്ഞാത കോള്‍ ഒരു ഞെട്ടല്‍ തന്നെയാണ്. കൊല്ലം സുധി കോട്ടയം മെഡിക്കല്‍ കോളേജില്‍ സുഖമില്ലാതെ കിടക്കുകയാണോ എന്ന് ചോദിച്ച് തന്നെ വിളിച്ചത് ആരാണ്? എന്നാണ് അദ്ദേഹം വീണ്ടും ചോദിക്കുന്നത്. വനിതയിലാണ് നസീര്‍ സുധിയെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ചത്.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

5 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago