യുവതാരം നസ്ലിൻ നായകനാവുന്ന” 18+ “പ്രദർശനത്തിന്

മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിന്‍ ആദ്യമായി നായകനാവുന്ന റൊമാന്റിക് കോമഡി ഡ്രാമാ ചിത്രമാണ് ‘ 18+ ‘. ‘ജോ ആന്റ് ജോ ‘ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ‘ 18+ ‘ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. യുവമനസ്സുകളുടെ പ്രസരിപ്പാര്‍ന്ന ജീവിതം പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ സോഷ്യല്‍ മീഡിയായിലൂടെ ഹരമായി മാറിയ സാഫ് ബ്രോസ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മീനാക്ഷി ദിനേശാണ് നായിക.

ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവന്‍, മനോജ് കെ യു, ശ്യാം മോഹന്‍,
കുമാര്‍ സുനില്‍,ബാബു അന്നൂര്‍,നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ ഫലൂദ എന്റര്‍ടെയ്ന്‍മെന്റ് റീല്‍സ് മാജിക്ക് എന്നി ബാനറില്‍ അനുമോദ് ബോസ്,മനോജ് മേനോന്‍,ഡോക്ടര്‍ ജിനി കെ ഗോപിനാഥ്,ജി പ്രജിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍,സുഹൈല്‍, വൈശാഖ് സുഗുണന്‍ എന്നിവരുടെ വരികള്‍ക്ക് ‘മദനോത്സവം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

എ ഡി ജെ,രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റര്‍-ചമന്‍ ചാക്കോ, പശ്ചാത്തല സംഗീതം-ക്രിസ്റ്റോ സേവ്യര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-നിമേഷ് താനൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,കോസ്റ്റ്യൂം ഡിസൈനര്‍-സുജിത് സി എസ്, മേക്കപ്പ്-സിനൂപ്രാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-റെജിവന്‍ അബ്ദുള്‍ ബഷീര്‍, ഡി ഐ-ലിജു പ്രഭാകരന്‍, സൗണ്ട് മിക്‌സിംഗ്-വിഷ്ണു സുജാതന്‍, സ്റ്റില്‍സ്-അര്‍ജുന്‍ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്, വിതരണം-ഐക്കണ്‍ സിനിമാസ്, പി ആര്‍ ഒ-എ എസ് ദിനേശ്.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago